സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​കാഘോഷം; സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു കൊച്ചിയിൽ
സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​കാഘോഷം; സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു കൊച്ചിയിൽ
Saturday, April 1, 2023 1:39 AM IST
കൊ​​​ച്ചി: ര​​ണ്ടാം പി​​ണ​​റാ​​യി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ര​​​ണ്ടാം ​ വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷം​​​സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഇ​​ന്നു കൊ​​ച്ചി മ​​​റൈ​​​ന്‍ഡ്രൈ​​​വ് മൈ​​​താ​​​നി​​​യി​​​ല്‍ ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം ഏ​​​ഴി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​ദ്ഘാ​​ട​​നം നി​​​ര്‍​വ​​​ഹി​​​ക്കും.

വി​​​ക​​​സ​​​ന, ക്ഷേ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ കൈ​​​വ​​​രി​​​ച്ച മി​​​ക​​​വും നേ​​​ട്ട​​​ങ്ങ​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ‘എ​​​ന്‍റെ കേ​​​ര​​​ളം 2023’ മെ​​​ഗാ പ്ര​​​ദ​​​ര്‍​ശ​​​ന​ വി​​​പ​​​ണ​​​ന-​​​ക​​​ലാ​​​മേ​​​ള​​​ക​​​ളു​​​ടെ ഉ​​ദ്ഘാ​​ട​​ന​​വും ഇ​​തോ​​ടൊ​​പ്പം ന​​ട​​ക്കും. ‘യു​​​വ​​​ത​​​യു​​​ടെ കേ​​​ര​​​ളം, കേ​​​ര​​​ളം ഒ​​​ന്നാ​​​മ​​​ത്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യു​​ള്ള മേ​​​ള എ​​ട്ടു​​വ​​രെ നീ​​ളും.


ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ന്ത്രി​​​മാ​​​രാ​​​യ റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍, കെ.​​​കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍, അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ര്‍​കോ​​​വി​​​ല്‍, ആ​​​ന്‍റ​​​ണി രാ​​​ജു, പി.​​​രാ​​​ജീ​​​വ്, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍, കൊ​​​ച്ചി മേ​​​യ​​​ര്‍ എം. ​​​അ​​​നി​​​ല്‍​കു​​​മാ​​​ര്‍, എം​​​എ​​​ല്‍​എ​​​മാ​​​രാ​​​യ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, കെ.​​​ബി. ഗ​​​ണേ​​​ഷ്കു​​​മാ​​​ര്‍, കെ.​​​പി. മോ​​​ഹ​​​ന​​​ന്‍, കോ​​​വൂ​​​ര്‍ കു​​​ഞ്ഞു​​​മോ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.