തങ്കിപ്പള്ളിയില്‍ വിശുദ്ധ വാരാചരണം രണ്ടു മുതൽ
തങ്കിപ്പള്ളിയില്‍ വിശുദ്ധ വാരാചരണം രണ്ടു മുതൽ
Friday, March 31, 2023 1:23 AM IST
ചേ​ര്‍ത്ത​ല: തീ​ര്‍ത്ഥാ​ട​ന​കേ​ന്ദ്ര​മാ​യ ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ വാ​രാ​ച​ര​ണം ഏപ്രിൽ ര​ണ്ടു മു​ത​ല്‍ ഒ​മ്പ​തു​വ​രെ ന​ട​ക്കും.

വി​ശു​ദ്ധ​വാ​രാ​ച​ര​ണ​ത്തി​ന്‍റെ തു​ട​ര്‍ച്ച​യാ​യി പ​ള്ളി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന വി​ശ​പ്പു​ര​ഹി​തഗ്രാ​മം പ​ദ്ധ​തി​ക്കാ​യു​ള്ള ന​ട​പ​ടി​ക​ളും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​യി. വി​ശു​ദ്ധ​വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​വാ​സ​ത്തി​ലൂ​ടെ സ​മാ​ഹ​രി​ച്ച വി​ഭ​വ​ങ്ങ​ള്‍ കൊ​ണ്ടാ​ണ് പ്രാ​ഥ​മി​ക​മാ​യ വി​ശ​പ്പു​ര​ഹി​ത​ഗ്രാ​മം പ​ദ്ധ​തി തു​ട​ങ്ങു​ന്ന​ത്. ജാ​തി​മ​ത ഭേ​ദ​മി​ല്ലാ​തെ ഗ്രാ​മ​ത്തി​ലു​ള്ള​വ​രി​ല്‍ അ​ര്‍ഹ​രാ​യ​​വ​ര്‍ക്ക് പ​ള്ളി​യി​ല്‍ നി​ന്നും ദി​വ​സേ​ന ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. കി​ട​പ്പു​രോ​ഗി​ക​ള്‍ക്ക് ഭ​ക്ഷ​ണം വീ​ടു​ക​ളി​ലും എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

വാ​രാ​ച​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യ ദി​വ്യ​കാ​രു​ണ്യ ആ​ത്മാ​ഭി​ഷേ​ക ക​ണ്‍വ​ന്‍ഷ​ന്‍ ര​ണ്ടു​വ​രെ ന​ട​ക്കും. അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്ക​മെ​ത്തു​ന്ന വി​ശ്വാ​സി​ക​ള്‍ക്കാ​യി പ​ള്ളി​യി​ല്‍ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി​യ​താ​യി വി​കാ​രി ഫാ. ​ജോ​ര്‍ജ് എ​ടേ​ഴ​ത്ത്, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ടോ​മി ക​ള​ത്തി​പ​റ​മ്പി​ല്‍, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ അ​ഡ്വ. എം.​ജെ. വ​ര്‍ക്കി, കെ.​എ. ജോ​സ് ബാ​ബു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. കെ​എ​സ്ആ​ര്‍ടി​സി പ്ര​ത്യേ​ക ബ​സ് സൗ​ക​ര്യ​ങ്ങ​ള​ട​ക്കം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.


ര​ണ്ടി​ന് ഓ​ശാ​ന ഞാ​യ​റി​ല്‍ രാ​വി​ലെ 6.30ന് ​കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പോ​ടെ​യാ​ണ് വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​കു​ന്ന​ത്. പെ​സ​ഹാ വ്യാ​ഴ​മാ​യ ആ​​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ത്താ​ഴ ബ​ലി-​കൊ​ച്ചി രൂ​പ​താ വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ഷൈ​ജു പ​ര്യാ​ത്തു​ശ്ശേ​രി. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ ദീ​പ​ക് ജോ​സ​ഫ്. തു​ട​ര്‍ന്ന് കാ​ല്‍ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ, കാ​ഴ്ച​വ​യ്പ്. ഏ​ഴി​ന് മ​ത​മൈ​ത്രി ദീ​പ​കാ​ഴ്ച മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി 12ന് ​അ​ത്ഭു​ത തി​രു​സ്വ​രൂ​പം പൊ​തു​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും.

കൊ​ച്ചി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. ഏ​ഴി​ന് ഉ​ച്ച​യ്ക്ക് 2.30ന് ​പീ​ഡാ​നു​ഭ​വ അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ, അ​ഞ്ചി​ന് ന​ഗ​രി​കാ​ണി​ക്ക​ല്‍. രാ​ത്രി 11നു ​സ​മാ​പ​ന കു​രി​ശി​ന്‍റെ വ​ഴി, 12നു ​ക​ബ​റ​ട​ക്കം. എ​ട്ടി​ന് രാ​ത്രി 11നു ​തീ, തി​രി, വെ​ള്ളം വെ​ഞ്ച​രി​പ്പ്, പെ​സ​ഹാ പ്ര​ഘോ​ഷ​ണം. തു​ട​ര്‍ന്ന് ഉ​യി​ര്‍പ്പ് തി​രു​നാ​ള്‍ സ​മൂ​ഹ ദി​വ്യ​ബ​ലി, തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. ഒ​മ്പ​തി​ന് ഉ​യി​ര്‍പ്പ് ഞാ​യ​ര്‍. രാ​വി​ലെ ഏ​ഴി​നും 8.30നും ​ദി​വ്യ​ബ​ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.