അതിരപ്പിള്ളി റോഡിൽ കാറപകടം, രണ്ടു സ്ത്രീകൾ മരിച്ചു
അതിരപ്പിള്ളി റോഡിൽ കാറപകടം, രണ്ടു സ്ത്രീകൾ മരിച്ചു
Thursday, March 30, 2023 12:53 AM IST
ചാ​​​ല​​​ക്കു​​​ടി: അ​​​തി​​​ര​​​പ്പി​​​ള്ളി റോ​​​ഡി​​​ൽ പ​​​രി​​​യാ​​​രം സി​​​എ​​​സ്ആ​​​ർ വ​​​ള​​​വി​​​ൽ റോ​​​ഡ് മു​​​റി​​​ച്ചു​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കാ​​​റി​​​ടി​​​ച്ച് വ​​​ഴി​​​യാ​​​ത്ര​​​ക്കാ​​​രി​​​യും കാ​​​റി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന വീ​​​ട്ട​​​മ്മ​​​യും മ​​​രി​​​ച്ചു. കാ​​​ർ മ​​​ര​​​ത്തി​​​ലി​​​ടി​​​ച്ച് ഡ്രൈ​​​വ​​​ർ​​​ക്കു ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റു.

കൊ​​​ന്ന​​​ക്കു​​​ഴി ക​​​രി​​​പ്പാ​​​യി തോ​​​മ​​​സി​​​ന്‍റെ ഭാ​​​ര്യ ആ​​​നി (60), വ​​​ഴി​​​യാ​​​ത്ര​​​ക്കാ​​​രി പ​​​രി​​​യാ​​​രം ചി​​​ല്ലാ​​​യി ദേ​​​വ​​​സി​​​ക്കു​​​ട്ടി​​​യു​​​ടെ ഭാ​​​ര്യ അ​​​ന്നം (75) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. കാ​​​ർ ഓ​​ടി​​ച്ചി​​രു​​ന്ന ക​​​രി​​​പ്പാ​​​യി തോ​​​മ​​​സി​​​നെ ഗു​​​രു​​​ത​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. സി​​​എ​​​സ്ആ​​​ർ ആ​​​ശ്ര​​​മ​​​ത്തി​​​നു മു​​​ന്നി​​​ൽ റോ​​​ഡ് മു​​​റി​​​ച്ചു ക​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​ന്ന​​​ത്തി​​​നെ കാ​​​ർ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ടി​​​ച്ച കാ​​​ർ പി​​​ന്നീ​​​ട് നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട് റോ​​​ഡ​​​രി​​​കി​​​ലെ വ​​​ലി​​​യ മ​​​ര​​​ത്തി​​​ൽ ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി​​​യാ​​​ണ് കാ​​​റി​​​ൽ യാ​​​ത്ര ചെ​​​യ്തി​​​രു​​​ന്ന ആ​​​നി മ​​​രി​​​ച്ച​​​ത്.


ആ​​​നി​​​യു​​​ടെ കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ഭ​​​ർ​​​ത്താ​​​വ് തോ​​​മ​​​സി​​​നെ​​​യും ആ​​​നി​​​യെ​​​യും, റോ​​​ഡി​​​ൽ വീ​​​ണ അ​​​ന്ന​​​ത്തി​​​നെ​​​യും ഫ​​​യ​​​ർ​​​ഫോ​​​ഴ്സെ​​​ത്തി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും അ​​​ന്ന​​​ത്തി​​​ന്‍റെ​​​യും ആ​​​നി​​​യു​​​ടെ​​​യും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

സി ​​​എ​​​സ് ആ​​​ർ വ​​​ള​​​വി​​​ൽ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ പ​​​തി​​​വാ​​​ണ്. ആ​​​നി​​​യു​​​ടെ മ​​​ക്ക​​​ൾ: അ​​​ൻ​​​സ​​​ൻ (പോ​​​ള​​​ണ്ട്) സി​​​ൻ​​​സ​​​ൻ (ദു​​​ബാ​​​യ്). മ​​​രു​​​മ​​​ക്ക​​​ൾ: നി​​​യ, റൈ​​​നി. കോ​​​ർ​​​മ​​​ല കാ​​​വു​​​ങ്ങ​​​ൽ കു​​​ടും​​​ബാം​​​ഗ​​​മാ​​​ണ് പ​​​രേ​​​ത. സം​​​സ്കാ​​​രം പി​​​ന്നീ​​​ട്.അ​​​ന്ന​​​ത്തി​​​ന്‍റെ സം​​​സ്കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് പ​​​രി​​​യാ​​​രം സെ​​​ന്‍റ് ജോ​​​ർ​​​ജ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.