എച്ച്‌യുഐഡി സമയപരിധി ഒരു വർഷം നീട്ടണം: ഗോൾഡ് മർച്ചന്‍റ് അസോസിയേഷൻ
Thursday, March 30, 2023 12:53 AM IST
കോ​ട്ട​യം: സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള ഹാ​ൾ​മാ​ർ​ക്ക് മു​ദ്ര മാ​യ്ച്ച് പു​തി​യ എ​ച്ച്‌​യു​ഐ​ഡി മു​ദ്ര​പ​തി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​ത്തി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും നി​യ​മം ന​ട​പ്പാ​ക്കാ​ൻ ഒ​രു വ​ർ​ഷം കൂ​ടി സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഓ​ൾ ക​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ‍്യ​പ്പെ​ട്ടു.

ഇ​ന്നും നാ​ളെ​യും ക​ട​ക​ളി​ൽ പെ​ട്ട​ന്നു​ള്ള എ​ച്ച്‌​യു​ഐ​ഡി മാ​റ്റ​ത്തി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​റി​യി​ച്ച് പ്ലാ​ക്കാ​ർ​ഡു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച് പ്ര​തി​ഷേ​ധി​ക്കും. 31ന് ​കൊ​ച്ചി ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്സ് ഓ​ഫീ​സി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​പ്രി​ൽ നാ​ലി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്പി​ൽ ജി​ല്ലാ ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. കേ​ര​ള​ത്തി​ലെ 13 ജി​ല്ല​ക​ളി​ലാ​യി 105 ഹാ​ൾ മാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. കേ​ര​ള​ത്തി​ലെ 12,000 സ്വ​ർ​ണ വ്യാ​പാ​രി​ക​ളു​ടെ സ്റ്റോ​ക്ക് 1000 ഗ്രാം ​മു​ത​ൽ ര​ണ്ട​ര​ല​ക്ഷം ഗ്രാം ​വ​രെ​യാ​ണു​ള്ള​ത്.


ഭൂ​രി​പ​ക്ഷം സ്വ​ർ​ണ വ്യാ​പാ​രി​ക​ളു​ടെ ക​ട​യി​ൽ എ​ച്ച്‌​യു​ഐ​ഡി മു​ദ്ര​ണം ചെ​യ്ത സ്റ്റോ​ക്ക്നാ​ലി​ൽ ഒ​ന്നു മാ​ത്ര​മാ​ണ്. ബാ​ക്കി നാ​ലി​ൽ മൂ​ന്ന് സ്റ്റോ​ക്ക് എ​ച്ച്‌​യു​ഐ​ഡി മു​ദ്ര​ണം ചെ​യ്യാ​ൻ ഹാ​ൾ മാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ അ​പ​ര്യാ​പ്ത​മാ​ണ്. അ​തി​നാ​ൽ സ​മ​യ​പ​രി​ധി നീ​ട്ടി​ത്ത​ര​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഇ​ക്ബാ​ൽ, വ​ർ​ക്കിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ ജെ. ​തോ​പ്പി​ൽ, കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി പ​ഴേ​മ​ഠം എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.