പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 64 പേർക്കു പരിക്ക്
പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 64 പേർക്കു പരിക്ക്
Wednesday, March 29, 2023 12:42 AM IST
പ​​​​ത്ത​​​​നം​​​​തി​​​​ട്ട: ത​​​​മി​​​​ഴ്നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​ടെ ബ​​​​സ് ഇ​​​​ല​​​​വു​​​​ങ്ക​​​​ൽ -എ​​​​രു​​​​മേ​​​​ലി പാ​​​​ത​​​​യി​​​​ൽ നാ​​​​റാ​​​​ണം​​​​തോ​​​​ട്ടി​​​​ൽ റോ​​​​ഡ​​​​രി​​​​കി​​​​ലെ താ​​​​ഴ്ച​​​​യി​​​​ലേ​​​​ക്കു മ​​​​റി​​​​ഞ്ഞ് എ​​​​ട്ടു കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 64 പേ​​​​ർ​​​​ക്കു പ​​​​രി​​ക്കേ​​റ്റു.

ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ ഡ്രൈ​​​​വ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ 12 പേ​​​​രെ കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. 41 പേ​​​​രെ പ​​​​ത്ത​​​​നം​​​​തി​​​​ട്ട ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും നാ​​​​ലു​​​​പേ​​​​രെ നി​​​​ല​​​​യ്ക്ക​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലു​​​​മാ​​ണു പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ബ​​​​സ് ഡ്രൈ​​​​വ​​​​ർ മൈ​​​​ലാ​​ടു​​തു​​​​റൈ സ്വ​​​​ദേ​​​​ശി ബാ​​​​ല​​​​സു​​​​ബ്ര​​​​ഹ്‌മണ്യം (32), മു​​​​തി​​​​ർ​​​​ന്ന തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ൻ രം​​​​ഗ​​​​നാ​​​​ഥ​​​​ൻ (85) ഉ​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ലു പേ​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഇ​​​​വ​​​​ർ കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലാ​​​​ണ്. ഇ​​​​രു​​​​വ​​​​ർ​​​​ക്കും ത​​​​ല​​​​യ്ക്കു സാ​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കു​​​​ണ്ട്. വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​ർ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണു രം​​​​ഗ​​​​നാ​​​​ഥ​​​​ന്‍റെ ജീ​​​​വ​​​​ൻ നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


ത​​​​മി​​​​ഴ്നാ​​​​ട് മൈ​​​​ലാ​​​​ടു​​​​തു​​​​റൈ ജി​​​​ല്ല​​​​യി​​​​ലെ മാ​​​​യാ​​​​രം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​ണ് ബ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ശ​​​​ബ​​​​രി​​​​മ​​​​ല ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു ശേ​​​​ഷം മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഇ​​​​വ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ച ബ​​​​സ് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 1.20നാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​പ്പെ​​​​ട്ട​​​​ത്.

നാ​​​​റാ​​​​ണം​​​​തോ​​​​ടി​​നു സ​​​​മീ​​​​പം മൂ​​​​ന്നാം വ​​​​ള​​​​വി​​​​ൽ ബ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​പ്പെ​​​​ട്ട് ഒ​​​​രു വ​​​​ശ​​​​ത്തേ​​​​ക്കു മ​​​​റി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ബ​​​​സി​​​​നു പി​​​​ന്നി​​​​ലാ​​​​യി യാ​​​​ത്ര ചെ​​​​യ്ത വ​​​​യ​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ 26 പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘ​​​​മാ​​​​ണ് ആ​​​​ദ്യ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. പി​​​​ന്നാ​​​​ലെ പോ​​​​ലീ​​​​സും ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്സും എ​​​​ത്തി ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.