സ്കൂൾ കുട്ടികൾക്ക് അഞ്ചു കിലോ അരി: വിതരണോദ്ഘാടനം ഇന്ന്
Wednesday, March 29, 2023 12:42 AM IST
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ വിദ്യാർഥികൾക്ക് വേനലവധിക്കാലത്തേക്ക് നൽകുന്ന അഞ്ച് കിലോ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30നു ബീമാപള്ളി യു പി സ്കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
12,037 സ്കൂളുകളിലെ 28. 74 ലക്ഷം കുട്ടികൾക്കാണ് അഞ്ച് കിലോ വീതം അരി ലഭിക്കുക. വിതരണം 31നകം പൂർത്തിയാക്കും.