ഏ​കീ​കൃ​ത കു​ര്‍​ബാ​ന​യ​ര്‍​പ്പ​ണ​രീ​തി ന​ട​പ്പാ​ക്കി​യാ​ല്‍ ബ​സി​ലി​ക്ക തു​റ​ക്കാ​നാ​കും: അ​പ്പ​സ്‌​തോ​ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍
ഏ​കീ​കൃ​ത കു​ര്‍​ബാ​ന​യ​ര്‍​പ്പ​ണ​രീ​തി ന​ട​പ്പാ​ക്കി​യാ​ല്‍  ബ​സി​ലി​ക്ക തു​റ​ക്കാ​നാ​കും:  അ​പ്പ​സ്‌​തോ​ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍
Tuesday, March 28, 2023 1:14 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ല്‍ ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ ഏ​​​കീ​​​കൃ​​​ത കു​​​ര്‍​ബാ​​​ന​​​യ​​​ര്‍​പ്പ​​​ണ​​​രീ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ വി​​​കാ​​​രി ത​​​യാ​​​റാ​​​കു​​​മ്പോ​​​ള്‍, ബ​​​സി​​​ലി​​​ക്ക തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം​-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ആ​​​ന്‍​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്.

ഇ​​​തി​​​നാ​​​യി ബ​​​സി​​​ലി​​​ക്ക ഇ​​​ട​​​വ​​​കാം​​​ഗ​​​ങ്ങ​​​ള്‍ ഒ​​​ന്നി​​​ച്ചു നി​​​ന്നാ​​​ല്‍ ത​​​ട​​​സ​​​ങ്ങ​​​ളെ അ​​​തി​​​ജീ​​​വി​​​ക്കാ​​​നാ​​​കും. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ പോ​​​ലീ​​​സ് സ​​​ഹാ​​​യ​​​മ​​​ട​​​ക്കം നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ തേ​​​ടേ​​​ണ്ട​​​താ​​​ണെ​​​ന്നും മാ​​​ര്‍ താ​​​ഴ​​​ത്ത് ബ​​​സി​​​ലി​​​ക്ക ഇ​​​ട​​​വ​​​കാം​​​ഗ​​​ങ്ങ​​​ള്‍​ക്കാ​​​യി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ക​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ബ​​​സി​​​ലി​​​ക്ക തു​​​റ​​​ക്കേ​​​ണ്ട​​​ത് സ​​​ഭ​​​യു​​​ടെ​​​യും അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ​​​യും ആ​​​വ​​​ശ്യ​​​മാ​​​ണ്. മാ​​​ര്‍​പാ​​​പ്പ​​​യും സി​​​ന​​​ഡും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തു​​​പോ​​​ലെ ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ ഏ​​​കീ​​​കൃ​​​ത കു​​​ര്‍​ബാ​​​ന​​​യ​​​ര്‍​പ്പ​​​ണ​​​രീ​​​തി മാ​​​ത്ര​​​മാ​​​ണ് അ​​​നു​​​വ​​​ദ​​​നീ​​​യം.


മാ​​​ര്‍​പാ​​​പ്പ​​​യോ​​​ടും സ​​​ഭ​​​യോ​​​ടും അ​​​നു​​​ര​​​ഞ്ജ​​​ന​​​പ്പെ​​​ട്ട് ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ ഏ​​​കീ​​​കൃ​​​ത കു​​​ര്‍​ബാ​​​ന​​​യ​​​ര്‍​പ്പ​​​ണ​​​രീ​​​തി പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ക്കി ഈ​​​സ്റ്റ​​​റി​​​ന് ഒ​​​രു​​​ങ്ങാ​​​മെ​​​ന്നും അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സി​​​ന​​​ഡ് തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും അ​​​തി​​​രൂ​​​പ​​​ത​​​യെ​​​ക്കു​​​റി​​​ച്ചും ബ​​​സി​​​ലി​​​ക്ക ദേ​​​വാ​​​ല​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചും തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു​​​കൂ​​​ടി​​​യാ​​​ണ് ഇ​​​ട​​​വ​​​കാം​​​ഗ​​​ങ്ങ​​​ള്‍​ക്കാ​​​യു​​​ള്ള മാ​​​ര്‍ താ​​​ഴ​​​ത്തി​​​ന്‍റെ ക​​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.