സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍​പോ​യ സ​ഹോ​ദ​ര​ങ്ങ​ളെ വെ​ള്ള​ക്കെ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍​പോ​യ സ​ഹോ​ദ​ര​ങ്ങ​ളെ വെ​ള്ള​ക്കെ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Sunday, March 26, 2023 1:36 AM IST
അ​മ്പ​ല​പ്പു​ഴ: സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍​പ്പോ​യ സ​ഹോ​ദ​ര​ങ്ങ​ളെ വെ​ള്ള​ക്കെ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 14 ആം ​വാ​ര്‍​ഡ് തൈ​വെ​ളി​യി​ല്‍​വീ​ട്ടി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന  അ​നി​ലി​ന്‍റെ മ​ക്ക​ള്‍ അ​ദ്വൈ​ത്(13)​അ​ന​ന്ദു(12) എ​ന്നി​വ​രെ​യാ​ണ് പ​റ​വൂ​ര്‍ കു​റു​വ​പ്പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ല്‍ ​ശ​നി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​ണ് ​ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ  9.30 ഓ​ടെ​യാ​ണ് ​സു​ഹൃ​ത്തി​നോ​ടൊ​പ്പം ഇ​രു​വ​രും  പ​റ​വൂ​ര്‍ കു​റ​വ​പ്പാ​ട​ത്തി​ന​ടു​ത്തു​ള്ള കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ​ത്. ഏ​റെ വൈ​കി​യും കു​ട്ടി​ക​ള്‍ മ​ട​ങ്ങി​വ​രാ​തി​രു​ന്ന​തി​നാ​ല്‍ അ​നി​ലി​ന്‍റെ മാ​താ​വ് അ​ന്വ​ക്ഷി​ച്ച് കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി.

എ​ന്നാ​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്പ് ഇ​രു​വ​രും മ​ട​ങ്ങി​പ്പോ​യെ​ന്നാ​ണ് സു​ഹൃ​ത്ത് പ​റ​ഞ്ഞ​ത്. ഉ​ച്ച​യോ​ടെ​യും കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് വി​വ​രം പു​ന്ന​പ്ര പോ​ലീ​സി​നെ അ​റി​യി​ച്ചു.  തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വ​ക്ഷ​ണ​ത്തി​ല്‍ ഇ​രു​വ​രും കു​റ​വ​പ്പാ​ട​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ലൂ​ടെ ന​ട​ന്നു​പോ​യ​താ​യി താ​ന്‍ ക​ണ്ടെ​ന്നാ​ണ്  സു​ഹൃ​ത്ത് പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു.


കൃ​ഷി​യി​ല്ലാ​ത്ത​തി​നാ​ല്‍ പാ​ട​ത്ത് വെ​ള്ളം ക​യ​റ്റി​യി​ട്ടു​ള്ള​തി​നാ​ല്‍ പു​റ​ബ​ണ്ടി​ലെ കു​ഴി​യും വെ​ള്ള​വും നീ​ന്തി​വേ​ണം യാ​ത്ര​ചെ​യ്യാ​ന്‍. ഇ​തി​നി​ടെ കാ​ല്‍​വ​ഴു​തി വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ​താ​കാം. പ​റ​വൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ്,ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ്. മാ​താ​വ് പ​രേ​ത​യാ​യ അ​ശ്വ​തി.

മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.