ക​ണ്ണൂ​രി​ൽ വീ​ണ്ടും കോ​വി​ഡ് മ​ര​ണം
ക​ണ്ണൂ​രി​ൽ വീ​ണ്ടും കോ​വി​ഡ് മ​ര​ണം
Saturday, March 25, 2023 1:03 AM IST
ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​രി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് വ​​​യോ​​​ധി​​​ക​​​ൻ മ​​​രി​​​ച്ചു. മു​​​ഴ​​​പ്പി​​​ല​​​ങ്ങാ​​​ട് ക​​​ട​​​വ് റോ​​​ഡി​​​ൽ എ​​​യ്ഞ്ച​​​ൽ സ്കൂ​​​ളി​​​നു സ​​​മീ​​​പം താമസിക്കുന്ന വി​​​മു​​​ക്ത​​​ഭ​​​ട​​​നും റി​​​ട്ട. എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ മാ​​​ധ​​​വാ​​​ല​​​യ​​​ത്തി​​​ൽ ടി.​​​കെ. മാ​​​ധ​​​വ​​​ൻ (89) ആ​​ണു മ​​​രി​​​ച്ച​​​ത്.

വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളോ​​​ടെ ക​​​ണ്ണൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി 11 ഓ​​​ടെ​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്. മൃ​​​ത​​​ദേ​​​ഹം കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ പ്ര​​​കാ​​​രം പ​​​യ്യാ​​​മ്പ​​​ല​​​ത്ത് സം​​​സ്ക​​​രി​​​ച്ചു.​​​


ഗു​​​രു​​​ത​​​ര രോ​​​ഗ​​​വു​​​മാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തു​​​ന്ന​​​വ​​​രെ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ നി​​​ർ​​​ദേ​​​ശം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണു കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​ണെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്.

ഭാ​​​ര്യ: പ​​​രേ​​​ത​​​യാ​​​യ ര​​​തീ​​​ദേ​​​വി. മ​​​ക്ക​​​ൾ: ക​​​വി​​​ത, ഹി​​​ര​​​ൺ (കു​​​വൈ​​​ത്ത്), സൈ​​​വി, (ദു​​​ബാ​​​യ്). മ​​​രു​​​മ​​​ക്ക​​​ൾ: കെ.​​​പി. സ​​​ജീ​​​വ് (കു​​​വൈ​​​ത്ത്), സൂ​​​ര്യ ദ​​​യാ​​​ൽ (ദു​​​ബാ​​​യ്), ഭാ​​​വ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.