ചി​റ​ക്ക​ൽ വ​ലി​യ രാ​ജ സി.​കെ.​ ര​വീ​ന്ദ്രവ​ർ​മ അ​ന്ത​രി​ച്ചു
ചി​റ​ക്ക​ൽ വ​ലി​യ രാ​ജ  സി.​കെ.​ ര​വീ​ന്ദ്രവ​ർ​മ അ​ന്ത​രി​ച്ചു
Saturday, March 25, 2023 1:03 AM IST
ക​​​ണ്ണൂ​​​ർ: കോ​​​ല​​​ത്തി​​​രി ചി​​​റ​​​ക്ക​​​ൽ വ​​​ലി​​​യ രാ​​​ജ പൂ​​​യ്യം തി​​​രു​​​നാ​​​ൾ സി.​​​കെ.​​​ ര​​​വീ​​​ന്ദ്ര വ​​​ർ​​​മ (88) അ​​​ന്ത​​​രി​​​ച്ചു.
സം​​​സ്കാ​​​രം ഇ​​​ന്നുരാ​​​വി​​​ലെ 11 ന് ​​​വ​​​ള​​​പ​​​ട്ട​​​ണം ക​​​ള​​​രി​​​വാ​​​തു​​​ക്ക​​​ൽ ചി​​​റ​​​ക്ക​​​ൽ കോ​​​വി​​​ല​​​കം വ​​​ക തീ​​​ക്കൂ​​​ലോ​​​ത്ത്. ചി​​​റ​​​ക്ക​​​ൽ രാ​​​ജാ​​​സ് ഹൈ​​​സ്കൂ​​​ൾ മു​​​ഖ്യാ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്ന ര​​​വീ​​​ന്ദ്ര​​​വ​​​ർ​​മ കി​​​ളി​​​മാ​​​നൂ​​​ർ കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ പ​​​രേ​​​ത​​​നാ​​​യ കെ.​​​ആ​​​ർ. രാ​​​ജ​​​രാ​​​ജ​ വ​​​ർ​​​മ​​​യു​​​ടെ​​​യും ചി​​​റ​​​ക്ക​​​ൽ കോ​​​വി​​​ല​​​ക​​​ത്ത് പ​​​രേ​​​ത​​​യാ​​​യ അ​​​നി​​​ഴം നാ​​​ൾ ഓ​​​മ​​​ന ത​​​മ്പു​​​രാ​​​ട്ടി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: എ​​​ണ്ണ​​​ക്കാ​​​ട് വ​​​ട​​​ക്കേ​​​മ​​​ഠം കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ ശാ​​​ന്ത​​​കു​​​മാ​​​രി ത​​​മ്പു​​​രാ​​​ട്ടി ( ചി​​​റ​​​ക്ക​​​ൽ രാ​​​ജാ​​​സ് ഹൈ​​​സ്കൂ​​​ൾ മു​​​ൻ അ​​​ധ്യാ​​​പി​​​ക). മ​​​ക്ക​​​ൾ: ഗാ​​​യ​​​ത്രി വ​​​ർ​​​മ (അ​​​ധ്യാ​​​പി​​​ക, ഗു​​​ഡ് ഷെ​​​പ്പേ​​​ർ​​​ഡ് ഇം​​​ഗ്ലീ​​​ഷ് ഹൈ​​​സ്കൂ​​​ൾ, മും​​​ബൈ), ഗം​​​ഗാ വ​​​ർ​​​മ ( അ​​​ധ്യാ​​​പി​​​ക, ഭ​​​വ​​​ൻ​​​സ് വി​​​ദ്യാ​​​മ​​​ന്ദി​​​ർ, എ​​​ള​​​മ​​​ക്ക​​​ര), ഗോ​​​കു​​​ൽ വ​​​ർ​​​മ (റീ​​​ജ​​​ണ​​​ൽ ബി​​​സി​​​ന​​​സ് ഹെ​​​ഡ്, ശ്രീ​​​രാം ഫൈ​​​നാ​​​ൻ​​​സ്, ക​​​ണ്ണൂ​​​ർ).

മ​​​രു​​​മ​​​ക്ക​​​ൾ: പ്ര​​​ദീ​​​പ് വ​​​ർ​​​മ ( ടാ​​​ക്സ് ക​​​ൺ​​​സ​​​ൽ​​​ട്ട​​​ന്‍റ്, മും​​​ബൈ), ആ​​​ർ.​​​വി.​ ര​​​വി​​​കു​​​മാ​​​ർ ( ബി​​​സി​​​ന​​​സ്, എ​​​റ​​​ണാ​​​കു​​​ളം), ല​​​ക്ഷ്മി വ​​​ർ​​​മ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: സി.​​​കെ.​​​ലീ​​​ലാ രാ​​​മ​​​വ​​​ർ​​​മ്മ, സി.​​​കെ. ഉ​​​ഷ ജ​​​നാ​​​ർ​​​ദ്ദ​​​ന രാ​​​ജ, പ്ര​​​ഫ.​​​ഡോ.​​​സി.​​​കെ. അ​​​ശോ​​​ക വ​​​ർ​​​മ (മു​​​ൻ വൈ​​​സ് പ്ര​​​ൻ​​​സി​​​പ്പ​​​ൽ, കൃ​​​ഷ്ണ മേ​​​നോ​​​ൻ ഗ​​​വ.​​​കോ​​​ള​​​ജ്, ക​​​ണ്ണൂ​​​ർ), പ​​​രേ​​​ത​​​യാ​​​യ സി.​​​കെ. ക​​​മ​​​ലം ത​​​മ്പു​​​രാ​​​ട്ടി.


വ​​​ള​​​പ​​​ട്ട​​​ണം വെ​​​സ്റ്റേ​​​ൺ ഇ​​​ന്ത്യ​​​യി​​​ൽ അ​​​ക്കൗ​​​ണ്ട​​​ന്‍റാ​​​യി ദീ​​​ർ​​​ഘ​​​കാ​​​ലം സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​രു​​​ന്ന ര​​​വീ​​​ന്ദ്ര​​​വ​​​ർ​​​മ നി​​​ല​​​വി​​​ൽ ചി​​​റ​​​ക്ക​​​ൽ കോ​​​വി​​​ല​​​കം ദേ​​​വ​​​സ്വം പാ​​​ര​​​മ്പ​​​ര്യ ട്ര​​​സ്റ്റി​​​യാ​​​ണ്. സം​​​ഗീ​​​ത-നൃ​​​ത്ത​​​നാ​​​ട​​​ക​​​ങ്ങ​​​ളും ക​​​വി​​​താ സ​​​മാ​​​ഹാ​​​ര​​​ങ്ങ​​​ളും എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്. “മു​​​ത്ത​​​ച്ഛ​​​ൻ പ​​​റ​​​ഞ്ഞ കോ​​​ല​​​ത്തി​​​രി ക​​​ഥ​​​ക​​​ൾ”, ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ​​​രു​​​ടെ ഭ​​​ജ ഗോ​​​വി​​​ന്ദം മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്ക് ശ്ലോ​​​കരൂ​​​പ​​​ത്തി​​​ൽ വി​​​വ​​​ർ​​​ത്ത​​​നം എ​​​ന്നി​​​വ ഇവയി​​​ൽ പ്ര​​​ധാ​​​നം. കേ​​​ര​​​ള ഫോ​​​ക് ലോ​​​ർ അ​​​ക്കാ​​​ദ​​​മി, ക്ഷേ​​​ത്രക​​​ലാ അ​​​ക്കാ​​​ദ​​​മി എ​​​ന്നി​​​വ​​​യി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി മെം​​​ബ​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു. വി​​​വി​​​ധ ആ​​​ധ്യാ​​​ത്മി​​​ക സാം​​​സ്കാ​​​രി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സാ​​​ര​​​ഥി​​​യും സാം​​​സ്കാ​​​രി​​​ക പ്ര​​​ഭാ​​​ഷ​​​ക​​​നും കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു. കേ​​​ര​​​ള സം​​​ഗീ​​​ത-നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​രം2009, കെ.​​​രാ​​​മ​​​വ​​​ർ​​മ സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​രം 2018 തു​​​ട​​​ങ്ങി​​​യ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

ഉ​​​ത്ര​​​ട്ടാ​​​തി തി​​​രു​​​നാ​​​ൾ സി.​​​കെ.​​​രാ​​​മ​​​വ​​​ർ​​മ ഇ​​​ള​​​യ​​​രാ​​​ജ​​​യാ​​​യി​​​രി​​​ക്കും അ​​​ടു​​​ത്ത ചി​​​റ​​​ക്ക​​​ൽ കോ​​​വി​​​ല​​​കം വ​​​ലി​​​യ രാ​​​ജ​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ക. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ൽ എ​​​ൻ​​​ജി​​​നീയ​​​റാ​​​യി​​​രു​​​ന്ന സി.​​​കെ.​​​ രാ​​​മ​​​വ​​​ർ​​മ രാ​​​ജ. കി​​​ഴ​​​ക്കേ കോ​​​വി​​​ല​​​ക​​​ത്താ​​ണു താ​​​മ​​​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.