സിനിമയിലെ വി​ല്ല​ന്മാർക്കെതിരേയും കേസെടുക്കേണ്ടിവരുമല്ലോ എന്നു കോടതി
സിനിമയിലെ വി​ല്ല​ന്മാർക്കെതിരേയും കേസെടുക്കേണ്ടിവരുമല്ലോ എന്നു കോടതി
Thursday, March 23, 2023 2:17 AM IST
കൊ​​​ച്ചി: സി​​​നി​​​മ​​​യി​​​ല്‍ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​ രം​​ഗം അ​​​ഭി​​​ന​​​യി​​​ച്ച​​​വ​​​ര്‍​ക്കെ​​​തി​​രേ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു കേ​​​സ് എ​​​ടു​​​ത്താ​​​ല്‍ വി​​​ല്ല​​​ന്‍ വേ​​​ഷം ചെ​​​യ്യു​​​ന്ന​​​വ​​​രൊ​​​ക്കെ കൊ​​​ല​​​ക്കേ​​​സി​​​ലും പീ​​​ഡ​​​ന​​​ക്കേ​​​സി​​​ലും വി​​​ചാ​​​ര​​​ണ നേ​​​രി​​​ടേ​​​ണ്ടി വ​​​രി​​​ല്ലേ​​​യെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

ഒ​​​മ​​​ര്‍ ലു​​​ലു സം​​​വി​​​ധാ​​​നം ചെ​​​യ്ത ‘ന​​​ല്ല സ​​​മ​​​യം’എ​​​ന്ന ചി​​​ത്ര​​​ത്തി​​​ല്‍ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സീ​​​നു​​​ക​​​ളു​​​ണ്ടെ​​​ന്ന പേ​​​രി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് എ​​​ക്‌​​​സൈ​​​സ് റേ​​​ഞ്ച് ഓ​​​ഫീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് റ​​​ദ്ദാ​​​ക്കി​​​യാ​​ണു ജ​​​സ്റ്റീ​​​സ് വി.​​​ജി. അ​​​രു​​​ണ്‍ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

ചി​​​ത്ര​​​ത്തി​​​ലെ ചി​​​ല ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍ എം​​​ഡി​​​എം​​​എ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് സ​​​ന്തോ​​​ഷ​​​വും ഊ​​​ര്‍​ജ​​​വും ന​​​ല്‍​കു​​​മെ​​ന്നു പ​​​റ​​​യു​​​ന്ന സീ​​​നു​​​ക​​​ള്‍ ട്രെയ്‌ലറിൽ‍ ഉ​​​ണ്ടെ​​​ന്ന പ​​​രാ​​​തി​​​യി​​​ലാ​​​ണ് എ​​​ക്‌​​​സൈ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ന്ന കു​​​റ്റം ചു​​​മ​​​ത്തി​​​യാ​​​ണ് എ​​​ക്‌​​​സൈ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.
കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഒ​​​മ​​​ര്‍ ലു​​​ലു​​​വും ചി​​​ത്ര​​​ത്തി​​​ന്‍റെ നി​​​ര്‍​മാ​​​താ​​​വാ​​​യ മം​​​ഗ​​​ലാ​​​പു​​​രം സ്വ​​​ദേ​​​ശി ക​​​ല​​​ന്തൂ​​​ര്‍ കു​​​ഞ്ഞി അ​​​ഹ​​​മ്മ​​​ദും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി സിം​​​ഗി​​​ള്‍ ബെ​​​ഞ്ചാ​​​ണു പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. ഒ​​​മ​​​ര്‍ ലു​​​ലു ത​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ല്‍ ന​​​ല്‍​കി​​​യ ട്രെ​​യ്‌​​ല​​​റി​​​ലെ വി​​​വാ​​​ദ സീ​​​നു​​​ക​​​ള്‍ സ​​​മൂ​​​ഹ​​​ത്തി​​​ന് തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശം ന​​​ല്‍​കു​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ല​​​ഹ​​​രി​​വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു പ​​​രാ​​​തി.


സി​​​നി​​​മ​​​യി​​​ല്‍ ല​​​ഹ​​​രിമ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സീ​​​നി​​​ല്‍ അ​​​ഭി​​​ന​​​യി​​​ച്ച​​​തു​​​കൊ​​​ണ്ട് അ​​​ഭി​​​നേ​​​താ​​​ക്ക​​​ള്‍ ശ​​​രി​​​ക്കും ല​​​ഹ​​​രി​​​മ​​​രു​​​ന്നു​​​പ​​​യോ​​​ഗി​​​ച്ചെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ല്‍ എ​​​ത്താ​​​ന്‍ ക​​​ഴി​​​യി​​​ല്ല. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ല്‍ കൊ​​​ല​​​ക്കു​​​റ്റ​​​ത്തി​​​നും പീ​​​ഡ​​​ന​​​ക്കു​​​റ്റ​​​ത്തി​​​നും തീ​​​വ​​​യ്പി​​​നു​​​മൊ​​​ക്കെ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടേ​​​ണ്ടി വ​​​രു​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ സി​​​നി​​​മ​​​യി​​​ലെ വി​​​ല്ല​​​ന്മാരു​​​ടെ കാ​​​ര്യം ക​​​ഷ്ട​​​ത്തി​​​ലാ​​​കു​​​മെ​​​ന്നും സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് പ​​​രി​​​ഹ​​​സി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.