സ്‌കൂളിൽ ചോ​ദ്യപേ​പ്പ​ർ സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യി​ൽ മോ​ഷ​ണം
സ്‌കൂളിൽ ചോ​ദ്യപേ​പ്പ​ർ സൂ​ക്ഷി​ച്ചി​രു​ന്ന  മു​റി​യി​ൽ മോ​ഷ​ണം
Monday, March 20, 2023 4:47 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ചോ​​​ദ്യ​​പേ​​​പ്പ​​​ർ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന സ്കൂ​​ൾ മു​​​റി​​​യി​​​ൽ മോ​​​ഷ​​​ണം. ആ​​​നി​​​ക്കാ​​​ട് സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി 10നും 11​​​നും ഇ​​​ട​​​യി​​​ലാ​​​ണു മോ​​​ഷ​​​ണം ന​​​ട​​​ന്ന​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

മേ​​​ശ​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ചെ​​​റി​​​യ തു​​​ക ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. മ​​​റ്റു മോ​​​ഷ​​​ണശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ന്നെ​​​ങ്കി​​​ലും ചോ​​​ദ്യ​​​പേ​​​പ്പ​​​ർ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന അ​​​ല​​​മാ​​​ര​​യ്ക്കു കേ​​​ടു​​​പാ​​​ടു​​​ക​​​ളൊ​​​ന്നും സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ല. പോ​​​ലീ​​​സും അ​​​ധ്യാ​​​പ​​​ക​​​രും ചേ​​​ർ​​​ന്നുന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ അ​​​ല​​​മാ​​​ര​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ സീ​​​ൽ ചെ​​​യ്ത നി​​​ല​​​യി​​​ൽ​​ത്ത​​​ന്നെ​​​യാ​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ക​​​ല്ലു​​​ക​​​ൾ​​​കൊ​​​ണ്ടു വാ​​​തി​​​ൽ ത​​​ക​​​ർ​​​ത്താ​​ണു മോ​​​ഷ്ടാ​​​വ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന മു​​​റി​​​ക്കു​​​ള്ളി​​​ൽ ക​​​ട​​​ന്ന​​​ത്.


മു​​​റി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മോ​​​ഷ്ടാ​​​വി​​​നാ​​​യി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വി​​​ര​​​ല​​​ട​​​യാ​​​ള വി​​​ദ​​​ഗ്ധ​​​രും ​സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന​ ന​​​ട​​​ത്തി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്നു​​​​ള്ള എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി സീ​​​ലിം​​​ഗി​​​ന്‍റെ സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പു​​വ​​​രു​​​ത്തി. മൂ​​​വാ​​​റ്റു​​​പു​​​ഴ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.