തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദീ​​​പി​​​ക​​​യ്ക്ക് എ​​​ല്ലാകാ​​​ല​​​ത്തും ക​​​രു​​​ത്തും ക​​​രു​​​ത​​​ലും പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കി​​​യ മാ​​​ർ​​​ഗ​​​ദ​​​ർ​​​ശി​​​യാ​​​യി​​​രു​​​ന്നു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ എ​​​ന്നു രാ​​​ഷ്‌ട്രദീ​​​പി​​​ക ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക്ലീ​​​റ്റ​​​സ്.

പ്ര​​​തി​​​സ​​​ന്ധി​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​രു​​​ത​​​ലും സം​​​ര​​​ക്ഷ​​​ണ​​​വും ദീ​​​പി​​​ക അ​​​നു​​​ഭ​​​വി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടു​​​ണ്ട്. അ​​​ഗാ​​​ധ​​​മാ​​​യ പാ​​​ണ്ഡി​​​ത്യ​​​വും നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ലെ കാ​​​ർ​​​ക്ക​​​ശ്യ​​​വും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​കളായി​​​രു​​​ന്നു.


സ​​​ഭ​​​യും വി​​​ശ്വാ​​​സ​​​വും എ​​​ന്നൊ​ക്കെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ട്ടോ, അ​​​ന്നൊ​​​ക്കെ വി​​​ശ്വാ​​​സ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് അ​​​ദ്ദേ​​​ഹം അ​​​ച​​​ഞ്ച​​​ല​​​നാ​​​യി നി​​​ല​​​കൊ​​​ണ്ടു. വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്ത് അ​​​ദ്ദേ​​​ഹം ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ കേ​​​ര​​​ളം ഓ​​​ർ​​​മി​​​ക്കു​​മെ​​ന്നും ഡോ. ​​​ഫ്രാ​​​ൻ​​​സീ​​​സ് ക്ലീ​​​റ്റ​​​സ് പ​​​റ​​​ഞ്ഞു.