“മി​ഴി​വ് ’’ഷോ​ർ​ട്ട് വീ​ഡി​യോ മ​ത്സ​രം: 23 വ​രെ എ​ൻ​ട്രി ന​ൽ​കാം
Sunday, March 19, 2023 12:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ര​​​ണ്ടാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന /”മി​​​ഴി​​​വ് 2023’ ഓ​​​ൺ​​​ലൈ​​​ൻ ഷോ​​​ർ​​​ട്ട് വീ​​​ഡി​​​യോ മ​​​ത്സ​​​ര​​​ത്തി​​​ന് 23 വ​​​രെ എ​​​ൻ​​​ട്രി​​​ക​​​ൾ ന​​​ൽ​​​കാം.

‘മാ​​​റു​​​ന്ന കേ​​​ര​​​ളം’ എ​​​ന്ന​​​താ​​​ണ് മ​​​ത്സ​​​ര വി​​​ഷ​​​യം. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​ണ് ഒ​​​ന്നാം സ്ഥാ​​​നം. ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​നം നേ​​​ടു​​​ന്ന വീ​​​ഡി​​​യോ​​​ക​​​ൾ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 50,000, 25,000 എ​​​ന്നി​​​ങ്ങ​​​നെ കാ​​​ഷ് അ​​​വാ​​​ർ​​​ഡും ഫ​​​ല​​​ക​​​വും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ല​​​ഭി​​​ക്കും.


അ​​​ഞ്ചു പേ​​​ർ​​​ക്ക് പ​​​തി​​​നാ​​​യി​​​രം രൂ​​​പ വീ​​​തം പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​വും ന​​​ൽ​​​കും. വീ​​​ഡി​​​യോ​​​ക​​​ളു​​​ടെ പ​​​ര​​​മാ​​​വ​​​ധി ദൈ​​​ർ​​​ഘ്യം 90 സെ​​​ക്ക​​​ന്‍റാ​​​ണ്. എ​​​ൻ​​​ട്രി​​​ക​​​ൾ mizh iv.kerala.gov.in ൽ ​​​അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ല. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ prd.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.