ടോ​ള്‍ പ്ലാ​സ​യി​ലെ വാ​ഹ​ന​നി​ര; ഇടപെട്ട് ഹൈക്കോടതി
ടോ​ള്‍ പ്ലാ​സ​യി​ലെ വാ​ഹ​ന​നി​ര; ഇടപെട്ട് ഹൈക്കോടതി
Sunday, March 19, 2023 12:19 AM IST
കൊ​​​ച്ചി: ടോ​​​ള്‍ പ്ലാ​​​സ​​​യി​​​ലെ വാ​​​ഹ​​​ന​​​നി​​​ര നൂ​​​റു മീ​​​റ്റ​​​റി​​​ലേ​​​റെ നീ​​​ണ്ടാ​​​ല്‍ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി ടോ​​​ള്‍ വാ​​​ങ്ങാ​​​തെ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ക​​​ട​​​ത്തി​​​വി​​​ട​​​ണ​​​മെ​​​ന്ന ദേ​​​ശീ​​​യ പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ മാ​​​ര്‍​ഗ​​നി​​​ര്‍​ദേ​​​ശം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

തൃ​​​ശൂ​​​രി​​​ലെ പാ​​​ലി​​​യേ​​​ക്ക​​​ര ടോ​​​ള്‍ പ്ലാ​​​സ​​​യി​​​ലൂ​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ക​​​ട​​​ത്തി​​വി​​​ടാ​​​ന്‍ വൈ​​​കു​​​ന്ന​​​ത് ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ന്നെ​​​ന്നാ​​​രോ​​​പി​​​ച്ച് പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി നി​​​തി​​​ന്‍ രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ലി​​​ല്‍ ജ​​​സ്റ്റീ​​​സ് മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, ജ​​​സ്റ്റീ​​​സ് ശോ​​​ഭ അ​​​ന്ന​​​മ്മ ഈ​​​പ്പ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.


സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ പു​​​രോ​​​ഗ​​​മി​​​ച്ച പു​​​തി​​​യ കാ​​​ല​​​ത്ത് ഇ​​​തി​​​ലൊ​​​ക്കെ മാ​​​റ്റം വ​​​രേ​​​ണ്ട സ​​​മ​​​യം അ​​​തി​​​ക്ര​​​മി​​​ച്ചെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. തു​​​ട​​​ര്‍​ന്നാ​​​ണ് ദേ​​​ശീ​​​യ പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ 2021 മേ​​​യ് 24 ലെ ​​​മാ​​​ര്‍​ഗ നി​​​ര്‍​ദേ​​​ശം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.

ടോ​​​ള്‍ പ്ലാ​​​സ​​​യി​​​ലൂ​​​ടെ​​​യു​​​ള്ള ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​ക്കാ​​​ന്‍ എ​​​ന്തു ചെ​​​യ്യാ​​​നാ​​​കു​​​മെ​​​ന്ന​​​തി​​​ല്‍ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കാ​​​മെ​​​ന്ന് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ അ​​​റി​​​യി​​​ച്ച​​​തി​​​നെ​ തു​​​ട​​​ര്‍​ന്ന് ഹ​​​ര്‍​ജി മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.