എംജി കലോത്സവത്തിനു തി​​ര​​ശീ​​ല ഉ​​യ​​ര്‍​ന്നു
എംജി കലോത്സവത്തിനു തി​​ര​​ശീ​​ല ഉ​​യ​​ര്‍​ന്നു
Thursday, February 9, 2023 12:33 AM IST
കൊ​ച്ചി: എം​ജി സ​​​ര്‍​വ​ക​​​ലാ​​​ശാ​​​ല യൂ​​​ണി​​​യ​​​ന്‍ ക​​​ലോ​​​ത്സ​​​വം "അ​​​നേ​​​ക’​​​യ്ക്ക് തി​​​രി​​​തെ​​​ളി​​​ഞ്ഞു.
മ​​​ഹാ​​​രാ​​​ജാ​​​സ് മെ​​​ന്‍​സ് ഹോ​​​സ്റ്റ​​​ല്‍ മൈ​​​താ​​​നി​​​യി​​​ല്‍ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ വേ​​​ദി​​​യി​​​ല്‍ മു​​​തി​​​ര്‍​ന്ന സി​​​നി​​​മ-​​​നാ​​​ട​​​ക അ​​​ഭി​​​നേ​​​ത്രി നി​​​ല​​​മ്പൂ​​​ര്‍ ആ​​​യി​​​ഷ ക​​​ലോ​​​ത്സ​​​വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി യൂ​​​ണി​​​യ​​​ന്‍ ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ ജി​​​നീ​​​ഷ രാ​​​ജ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.​ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളാ​​​യ എ​​​ഴു​​​ത്തു​​​കാ​​​ര​​​ന്‍ ബെ​​​ന്യാ​​​മി​​​ന്‍, ജി.​​​ആ​​​ര്‍. ഇ​​​ന്ദു​​​ഗോ​​​പാ​​​ല്‍, ദീ​​​പ നി​​​ശാ​​​ന്ത് എ​​​ന്നി​​​വ​​​ര്‍ സം​​​സാ​​​രി​​​ച്ചു.

ക​​​ലാം വേ​​​ള്‍​ഡ് റി​​​ക്കാ​​​ര്‍​ഡ് ജേ​​​താ​​​വാ​​​യ നി​​​മോ​​​ത്തി കെ.​ ​​ഏ​​​ബ്ര​​​ഹാ​​​മി​​​നെ ഉ​​​പ​​​ഹാ​​​രം ന​​​ല്‍​കി ആ​​​ദ​​​രി​​​ച്ചു. സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​ര്‍ അ​​​ര്‍​ജു​​​ന്‍ ബാ​​​ബു, കൊ​​​ച്ചി കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ മേ​​​യ​​​റും സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ അ​​​ഡ്വ.​​​എം അ​​​നി​​​ല്‍​കു​​​മാ​​​ര്‍, സി​​​ന്‍​ഡി​​​ക്ക​​​റ്റ് അം​​​ഗ​​​ങ്ങ​​​ളാ​​​യ ഡോ. ​​​ഷാ​​​ജി​​​ല ബീ​​​വി എ​​​ന്നി​​​വ​​​ര്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.


എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ലെ അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളി​​​ലെ 209 കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​ വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ള്‍ അ​​​ഞ്ചു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കും. ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങു​​​ക​​​ള്‍​ക്കുശേ​​​ഷം തി​​​രു​​​വാ​​​തി​​​ര​​​ക​​​ളി, കേ​​​ര​​​ള ന​​​ട​​​നം എ​​​ന്നീ മ​​​ത്സ​​​ര ഇ​​​ന​​​ങ്ങ​​​ള്‍ അ​​​ര​​​ങ്ങേ​​​റി. ഇ​​​ന്ന് മോ​​​ണോ ആ​​​ക്ട്, മോ​​​ഹി​​​നി​​​യാ​​​ട്ടം തു​​​ട​​​ങ്ങി​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ന​​​ട​​​ക്കും. മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​ജ്, ഗ​​​വ.​ ലോ ​​കോ​​​ള​​​ജ്, മ​​​ഹാ​​​രാ​​​ജാ​​​സ് മെ​​​ന്‍​സ് ഹോ​​​സ്റ്റ​​​ല്‍ ഗ്രൗ​​​ണ്ട് എ​​​ന്നി​​​ങ്ങ​​​നെ എ​​​ട്ടോ​​​ളം വേ​​​ദി​​​ക​​​ളി​​​ലാ​​​യാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.