യ​ംഗ് ഇ​ന്നൊവേ​റ്റേ​ഴ്സ് പ്രോ​ഗ്രാം: സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ശി​ല്പ​ശാ​ല തു​ട​ങ്ങി
യ​ംഗ് ഇ​ന്നൊവേ​റ്റേ​ഴ്സ് പ്രോ​ഗ്രാം: സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ശി​ല്പ​ശാ​ല തു​ട​ങ്ങി
Wednesday, February 8, 2023 10:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബൃ​​​ഹ​​​ത് പ​​​രി​​​പാ​​​ടി​​​യാ​​​യ യ​​​ംഗ് ഇ​​​ന്നൊ​​​വേ​​​റ്റേ​​​ഴ്സ് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ (വൈ​​​ഐ​​​പി) ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ശി​​​ല്പ​​​ശാ​​​ല​​​ക​​​ൾ​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് തു​​​ട​​​ക്കം കു​​​റി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ജെ​​​റോ​​​മി​​​ക് ജോ​​​ർ​​​ജ് അ​​​ധ്യക്ഷ​​​നാ​​​യ ച​​​ട​​​ങ്ങി​​​ൽ കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ വി. ​​​വി​​​ഘ്നേ​​​ശ്വ​​​രി ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

ഡെ​​​വ​​​ല​​​പ്പ്മെ​​​ന്‍റ്, സ​​​ർ​​​വീ​​​സ്, റെ​​​ഗു​​​ലേ​​​റ്റ​​​റി എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്ന് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി 47 വ​​​കു​​​പ്പു​​​ക​​​ളാ​​​ണ് ദ്വി​​​ദി​​​ന ശി​​​ല്പ​​​ശാ​​​ല​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. കൃ​​​ഷി, മൃ​​​ഗ​​​പ​​​രി​​​പാ​​​ല​​​നം, ഊ​​​ർ​​​ജം, സാ​​​മൂ​​​ഹ്യ​​​നീ​​​തി, വ​​​നി​​​താ ശി​​​ശു വി​​​ക​​​സ​​​നം തു​​​ട​​​ങ്ങി​​​യ യ​​​ഥാ​​​ർ​​​ഥ ജീ​​​വി​​​ത പ്ര​​​ശ്ന​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി നി​​​ർ​​​വ​​​ചി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഇ​​​ങ്ങ​​​നെ ശേ​​​ഖ​​​രി​​​ക്കു​​​ന്ന പ്രോ​​​ബ്ലം സ്റ്റേ​​​റ്റ്മെ​​​ന്‍റു​​​ക​​​ൾ ക്യൂ​​​റേ​​​റ്റ് ചെ​​​യ്ത ശേ​​​ഷം വൈ​​​ഐ​​​പി​​​യി​​​ൽ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് ആ​​​ശ​​​യ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ വേ​​​ണ്ടി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഫാ​​​ക്ക​​​ൽ​​​റ്റി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ല​​​ഭ്യ​​​മാ​​​ക്കും.


കെ ​​​ഡി​​​സ്ക്കി​​​ന്‍റെ പാ​​​ർ​​​ട്ണ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​യ കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ൻ, ഐ​​​സി​​​ടി അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് കേ​​​ര​​​ള എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ശി​​​ൽ​​​പ്പ​​​ശാ​​​ല​​​യ്ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കും.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് https://yip.ker ala.gov.in/ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.