മൂന്നാറിൽ വീണ്ടും ശൈശവ വിവാഹം; കേസെടുത്തു
മൂന്നാറിൽ വീണ്ടും ശൈശവ വിവാഹം; കേസെടുത്തു
Monday, February 6, 2023 3:25 AM IST
മൂ​ന്നാ​ര്‍: ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ശൈ​ശ​വ വി​വാ​ഹ​ത്തി​നു പി​ന്നാ​ലെ തോ​ട്ടം മേ​ഖ​ല​യി​ലും ശൈ​ശ​വ വി​വാ​ഹം. വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ആ​റു​മാ​സ​മാ​യെ​ങ്കി​ലും വി​വ​രം പു​റ​ത്ത​റി​ഞ്ഞി​രു​ന്നി​ല്ല. പെ​ണ്‍കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്തു.
വ​ര​നെ​തി​രേ പോ​ക്‌​സോ വ​കു​പ്പ് അ​നു​സ​രി​ച്ചും പെ​ണ്‍കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കെ​തി​രേ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​വു​മാ​ണ് ദേ​വി​കു​ളം പോ​ലീ​സ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. മൂ​ന്നാ​ര്‍ ചൊ​ത്ത​നാ​ട് എ​സ്‌​റ്റേ​റ്റി​ലെ ഗ്രാം​സ്ലാ​ന്‍ഡ് ഡി​വി​ഷ​നി​ല്‍ 2022 ജൂ​ലൈ ഇരുപതിനാ​യി​രു​ന്നു വി​വാ​ഹം. പെ​ണ്‍കു​ട്ടി ഇ​പ്പോ​ൾ ഏ​ഴു​മാ​സം ഗ​ര്‍ഭി​ണി​യാ​ണ്.

വി​വ​ര​മ​റി​ഞ്ഞ​തോ​ടെ ന​ട​പ​ടി സ്വീ​ക​രി​ച്ച പോ​ലീ​സ് പെ​ണ്‍കു​ട്ടി​യെ ശി​ശു​ക്ഷേ​മ സ​മി​തി​ക്കു മു​മ്പി​ല്‍ ഹാ​ജ​രാ​ക്കി. സ​മി​തി​യു​ടെ നി​ർദേശ പ്ര​കാ​രം പെ​ണ്‍കു​ട്ടി​യെ അ​മ്മ​യോ​ടൊ​പ്പം അ​യ​ച്ചു. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ വ​ര​ന്‍ ഒ​ളി​വി​ലാ​ണ്.


ഇ​ട​മ​ല​ക്കു​ടി ആ​ദി​വാ​സി ഊ​രാ​യ ക​ണ്ട​ത്തു​കു​ടി സ്വ​ദേ​ശി​യാ​യ നാ​ല്‍പ്പ​ത്തേഴു​കാ​ര​ന്‍ പ​തി​ന​ഞ്ചു​കാ​രി​യെ വി​വാ​ഹം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ലാ​യ വ​ര​നു​വേ​ണ്ടി അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

ആ​ദി​വാ​സി മേ​ഖ​ല​യെ അ​പേ​ക്ഷി​ച്ച് പ​രി​ഷ്‌​കൃ​ത സ​മൂ​ഹ​വു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍ത്തു​ന്ന തോ​ട്ടം മേ​ഖ​ല​യി​ൽ ശൈ​ശ​വ വി​വാ​ഹം ക​ണ്ടെ​ത്തി​യ​തോ​ടെ കൂ​ടു​ത​ല്‍ വി​വാ​ഹ​ങ്ങ​ള്‍
ഇത്തരത്തിൽ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ബ​ന്ധു​ക്ക​ള്‍ പ്രാ​യം മ​റ​ച്ചുവ​ച്ചും തെ​റ്റി​ദ്ധ​രി​പ്പി​ച്ചും ന​ട​ത്തു​ന്ന വി​വാ​ഹ​ങ്ങ​ളാ​ണ് കു​ഴ​പ്പി​ക്കു​ന്ന​ത്. പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്പോൾ യ​ഥാ​ര്‍ഥ പ്രാ​യം വെ​ളി​ച്ച​ത്തു വ​രും.

ചൊ​ക്ക​നാ​ട് എ​സ്റ്റേ​റ്റി​ല്‍ ന​ട​ന്ന വി​വാ​ഹ​വും പെൺകുട് ടിയുടെ യ​ഥാ​ര്‍ഥ പ്രാ​യം മ​റ​ച്ചു​വച്ചാ​ണ് ന​ട​ത്തി​യ​തെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.