ഏഴു വയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു
ഏഴു വയസുകാരനെ  അമ്മ പൊള്ളലേൽപ്പിച്ചു
Monday, February 6, 2023 1:16 AM IST
കു​മ​ളി: കു​മ​ളി​യി​ൽ ഏ​ഴു വ​യ​സു​കാ​ര​നെ അ​മ്മ പൊ​ള്ള​ലേ​ൽ​പ്പി​ച്ചു.​ച​ട്ടു​കം പ​ഴി​പ്പി​ച്ച് ര​ണ്ട് കൈ​ക​ളി​ലും കാ​ലു​ക​ളി​ലു​മാ​ണ് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​ത്. പൊ​ള്ള​ലേ​റ്റ കു​ട്ടി​യെ കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചി​രി​ക്കു​ക​യാ​ണ്.​ കു​മ​ളി അ​ട്ട​പ്പ​ള്ളം ല​ക്ഷം വീ​ട് കോ​ള​നി​യി​ലാ​ണ് സം​ഭ​വം.

അ​യ​ൽ​പ​ക്ക​ത്ത് നി​ന്നും ക​ളി​ക്കു​ന്ന​തി​നാ​യി ട​യ​ർ എ​ടു​ത്ത​തി​നാ​ണ് കു​ട്ടി​യെ പൊ​ള്ള​ലേ​ല്പ്പി​ച്ച് ഉ​പ​ദ്ര​വി​ച്ച​തെ​ന്ന് കു​ട്ടി പ​റ​ഞ്ഞു.​ മു​ൻ​പും സ​മാ​ന രീ​തി​യി​ൽ കു​ട്ടി​യെ മാ​താ​വ് ഉ​പ​ദ്ര​വി​ച്ചി​ട്ടു​ണ്ട്.​ ഇ​രു കൈ​കളു​ടെ​യും മു​ട്ടി​നു താ​ഴെ​യും കാ​ലു​ക​ളി​ലു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. സം​ഭ​വ​മ​റി​ഞ്ഞ നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റെ​യും അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യേ​യും വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും ചേ​ർ​ന്ന് കു​ട്ടി​യെ കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ സം​ഭ​വ​ത്തി​ൽ കു​മ​ളി പോ​ലീ​സ് കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.