മാര്‍ കാവുകാട്ട് മ്യൂസിയം ഉദ്ഘാടനം ചെയ്തു
മാര്‍ കാവുകാട്ട് മ്യൂസിയം ഉദ്ഘാടനം ചെയ്തു
Monday, February 6, 2023 1:16 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത ദൈ​വ​ദാ​സ​ന്‍ മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ട് പു​ണ്യ​ജീ​വി​ത​ത്തി​ന്‍റെ ഉ​ദാ​ത്ത​മാ​തൃ​ക​യാ​ണെ​ന്ന് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ദൈ​വ​ദാ​സ​ന്‍ മാ​ര്‍ കാ​വു​കാ​ട്ടി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള മ്യൂ​സി​യ​വും നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ കേ​ന്ദ്ര​വു​മാ​യ മ​ന്ദി​ര​ത്തി​ന്‍റെ ആ​ശി​ര്‍​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍​ച്ച്ബി​ഷ​പ്. സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍​പ​ള്ളി​യു​ടെ ക​വാ​ട​ത്തോ​ടു ചേ​ര്‍​ന്നാ​ണ് മ്യൂ​സി​യം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.


അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ഷം​ഷാ​ബാ​ദ് രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത്, അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, മോ​ണ്‍. വ​ര്‍​ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍, ക​ത്തീ​ഡ്ര​ല്‍ കോ-​വി​കാ​രി ഫാ.​ടോ​ബി​ന്‍ പു​ളി​ക്കാ​ശേ​രി, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ​ജോ​ണ്‍ പ്ലാ​ത്താ​നം, മ്യൂ​സി​യ​ത്തി​ന്‍റെ ക്യു​റേ​റ്റ​ര്‍ ഫാ. ​അ​ല​ന്‍ വെ​ട്ടു​കു​ഴി, ബ്രി​ഗേ​ഡി​യ​ര്‍ ഒ.​എ. ജ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.