എഡി സയിന്‍റിഫിക് ഇന്‍ഡെക്സ്:പ്രഫ. സാബു തോമസ് മികച്ച രണ്ടുശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍
Saturday, February 4, 2023 5:45 AM IST
കോ​ട്ട​യം: ജ​ര്‍മ​നി ആ​സ്ഥാ​ന​മാ​യു​ള്ള അ​ള്‍പ​ര്‍-​ഡോ​ഗ​ര്‍(​എ​ഡി) സ​യി​ന്‍റിക് ഇ​ന്‍ഡെ​ക്സി​ല്‍ ലോ​ക​ത്തി​ലെ മി​ക​ച്ച ര​ണ്ടു ശ​ത​മാ​നം ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ല്‍ എം​ജി സ​ര്‍വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍സ​ല​ര്‍ പ്ര​ഫ. സാ​ബു തോ​മ​സ് ഇ​ടം നേ​ടി.

ക​ഴി​ഞ്ഞ ആ​റു വ​ര്‍ഷ​ത്തെ വി​വി​ധ സൂ​ചി​ക​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള റാ​ങ്കിം​ഗ് പ്ര​കാ​രം കെ​മി​ക്ക​ല്‍ സ​യ​ന്‍സ് വി​ഭാ​ഗ​ത്തി​ല്‍ ഇ​ദ്ദേ​ഹം രാ​ജ്യ​ത്ത് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഏ​ഷ്യ​യി​ല്‍ പ​തി​നെ​ട്ടാം റാ​ങ്കും ആ​ഗോ​ളത​ല​ത്തി​ല്‍ 71 ാം റാ​ങ്കു​മാ​ണ്. നാ​ച്വ​റ​ല്‍ സ​യ​ന്‍സ് വി​ഭാ​ഗ​ത്തി​ല്‍ രാ​ജ്യ​ത്ത് ഇ​രു​പ​താം സ്ഥാ​ന​വും ഏ​ഷ്യ​യി​ല്‍ 87 ാം സ്ഥാ​ന​വും ആ​ഗോ​ള​ത​ല​ത്തി​ല്‍ 804 ാം സ്ഥാ​ന​വു​മാ​ണ്.


217 രാ​ജ്യ​ങ്ങ​ളി​ലെ 19584 സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ​യും മ​റ്റു വി​ദ്യാ​ഭ്യാ​സ സ്ഥാ​ന​ങ്ങ​ളി​ലെ​യും 1310653 ഗ​വേ​ഷ​ക​രു​ടെ പ​ഠ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ണ് എ​ഡി സ​യി​ന്‍റിഫി​ക് ഇ​ന്‍ഡെക്‌​സ് ത​യാ​റാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.