കെ.​​എം.ഷാ​​ജ​​ഹാ​​നെ​​തി​​രേ ഹൈ​​ക്കോ​​ട​​തി സ്വ​​മേ​​ധ​​യാ കേ​​സെ​​ടു​​ത്തു
Saturday, February 4, 2023 4:45 AM IST
കൊ​​​​ച്ചി: ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​ക്കെ​​​​തി​​​​രെ യൂ​​​​ട്യൂ​​​​ബ് ചാ​​​​ന​​​​ല്‍ വ​​​​ഴി ഗു​​​​രു​​​​ത​​​​ര ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​ന്ന​​​​യി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് കെ.​​​​എം. ഷാ​​​​ജ​​​​ഹാ​​​​നെ​​​​തി​​​​രെ ഹൈ​​​​ക്കോ​​​​ട​​​​തി സ്വ​​​​മേ​​​​ധ​​​​യാ ക്രി​​​​മി​​​​ന​​​​ല്‍ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ക്കേ​​​​സ് എ​​​​ടു​​​​ത്തു.

ജ​​​​ഡ്ജി​​​​മാ​​​​ര്‍​ക്ക് കൈ​​​​ക്കൂ​​​​ലി ന​​​​ല്‍​കാ​​​​നെ​​​​ന്ന പേ​​​​രി​​​​ല്‍ അ​​​​ഡ്വ. സൈ​​​​ബി ജോ​​​​സ് കി​​​​ട​​​​ങ്ങൂ​​​​ര്‍ ക​​​​ക്ഷി​​​​ക​​​​ളി​​​​ല്‍ നി​​​​ന്ന് വ​​​​ന്‍​തു​​​​ക വാ​​​​ങ്ങി​​​​യെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് കെ.​​​​എം. ഷാ​​​​ജ​​​​ഹാ​​​​ന്‍ ഗു​​​​രു​​​​ത​​​​ര ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്. ഇ​​​​തു ശ്ര​​​​ദ്ധ​​​​യി​​​​ല്‍ പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി സ്വ​​​​മേ​​​​ധ​​​​യാ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം ഇ​​​​ന്ന​​​​ലെ ജ​​​​സ്റ്റീ​​​​സ് എ. ​​​​മു​​​​ഹ​​​​മ്മ​​​​ദ് മു​​​​ഷ്താ​​​​ഖ്, ജ​​​​സ്റ്റീ​​​​സ് ശോ​​​​ഭ അ​​​​ന്ന​​​​മ്മ ഈ​​​​പ്പ​​​​ന്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ഈ ​​​​കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ നി​​​​ന്നു പി​​​​ന്മാ​​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.