കടന്നൽ ആക്രമണത്തിൽ കർഷകൻ മരിച്ചു
കടന്നൽ  ആക്രമണത്തിൽ കർഷകൻ  മരിച്ചു
Friday, February 3, 2023 4:50 AM IST
വ​ണ്ടി​പ്പെ​രി​യാ​ർ: തേ​ങ്ങാ​ക്ക​ൽ പൂ​ണ്ടി​ക്കു​ള​ത്ത് ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പൂ​ണ്ടി​ക്കു​ളം പു​തു​പ​റ​മ്പി​ൽ പി.​സി. മാ​ത്യു - 83 ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​

സ്വ​ന്തം പു​ര​യി​ട​ത്തി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​ത്. മാ​ത്യു​വി​നൊ​പ്പം ജ​യ​കു​മാ​ർ എ​ന്ന​യാ​ളും ജോ​ലി​ക്കു​ണ്ടാ​യി​രു​ന്നു. ഏ​ല​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ലെ ക​ട​ന്ന​ൽ​കൂ​ട് ഇ​ള​കി ആ​ക്ര​മ​ണം ഉ​ണ്ടാ​കുക​യു​മാ​യി​രു​ന്നു. ജ​യ​കു​മാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​ളു​ക​ളെ കൂ​ട്ടി ജ​യ​കു​മാ​ർ തി​രി​കെ എ​ത്തി​യ​പ്പോ​ഴേ​ക്കും മാ​ത്യു ബോ​ധം ന​ഷ്ട​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.


മാ​ത്യു​വി​ന്‍റെ ത​ല​യി​ലും നെ​ഞ്ചി​ലു​മാ​ണ് കൂ​ടുത​ൽ കു​ത്തേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ വ​ണ്ടി​പ്പെ​രി​യാ​ർ സാ​മൂ​ഹി​കാരോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.
സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഹെ​വ​ൻ വാ​ലി സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ പൊ​ന്ന​മ്മ. മ​ക്ക​ൾ: എ​ലി​സ​ബ​ത്ത്, സാ​ധു, സ​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.