ട്രാക്ടർ അപകടത്തിൽപെട്ടു, ഡ്രൈവർ മരിച്ചു
ട്രാക്ടർ അപകടത്തിൽപെട്ടു, ഡ്രൈവർ  മരിച്ചു
Friday, February 3, 2023 4:11 AM IST
പ​ത്ത​നം​തി​ട്ട: കോ​ണ്‍ക്രീ​റ്റ് മി​ക്‌​സ​ര്‍ യൂ​ണി​റ്റു​മാ​യി വ​ന്ന ട്രാ​ക്ട​ര്‍ ഇ​റ​ക്ക​ത്തി​ല്‍ നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രിച്ചു. പീ​രു​മേ​ട് സ്വ​ദേ​ശി അ​ഭി​ലാ​ഷാ​ണ് (38) മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45 ഓ​ടെ വടശേരിക്കര കൊ​മ്പ​നോ​ലി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡ് പ​ണി​ക്കാ​യി കോ​ണ്‍ക്രീ​റ്റ് മി​ക്‌​സ​ര്‍ യൂ​ണി​റ്റ് ട്രാ​ക്ട​റി​ല്‍ ഘ​ടി​പ്പി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു സം​ഭ​വം. ഇ​റ​ക്കം ഇ​റ​ങ്ങു​മ്പോ​ള്‍ ഭാ​ര​മേ​റി​യ മി​ക്‌​സ​ര്‍ യൂ​ണി​റ്റ് നി​യ​ന്ത്ര​ണം തെ​റ്റി ട്രാ​ക്ട​റി​നു പി​ന്നി​ല്‍ വ​ന്നി​ടി​ച്ചു. തു​ട​ര്‍ന്ന് മി​ക്‌​സ​ര്‍ യൂ​ണി​റ്റു​മാ​യി ട്രാ​ക്ട​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

റോ​ഡി​നു താ​ഴെ ഭാ​ഗ​ത്താ​യു​ള്ള വീ​ട്ടു​മു​റ്റ​ത്തേ​ക്കാ​ണ് ട്രാ​ക്ട​ർ മ​റി​ഞ്ഞ​തെ​ങ്കി​ലും മ​റ്റ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.