ഹെ​ൽ​ത്ത് കാ​ർ​ഡി​ന് ര​ണ്ടാ​ഴ്ചകൂ​ടി സാ​വ​കാ​ശം
ഹെ​ൽ​ത്ത് കാ​ർ​ഡി​ന് ര​ണ്ടാ​ഴ്ചകൂ​ടി സാ​വ​കാ​ശം
Wednesday, February 1, 2023 12:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​മ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ഹെ​​​ൽ​​​ത്ത് കാ​​​ർ​​​ഡ് എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു ര​​​ണ്ടാ​​​ഴ്ച​​കൂ​​​ടി സാ​​​വ​​​കാ​​​ശം. ഈ ​​​മാ​​​സം 16 വ​​​രെ​​​യാ​​​ണു തീ​​​യ​​​തി നീട്ടിയത്.

ഭ​​​ക്ഷ​​​ണം പാ​​​കം ചെ​​​യ്യു​​​ന്ന​​​തും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തും വി​​​ല്പ​​ന ന​​​ട​​​ത്തു​​​ന്ന​​​തു​​​മാ​​​യ എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഇ​​​ന്നുമു​​​ത​​​ലാ​​​യി​​​രു​​​ന്നു ഹെ​​​ൽ​​​ത്ത് കാ​​​ർ​​​ഡ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഹെ​​​ൽ​​​ത്ത് കാ​​​ർ​​​ഡ് എ​​​ടു​​​ക്കാ​​​നു​​​ള്ള ആ​​​ളു​​​ക​​​ളു​​​ടെ തി​​​ര​​​ക്കും കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന സ്ഥാ​​​പ​​​ന ഉ​​​ട​​​മ​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​വും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു സാ​​​വ​​​കാ​​​ശം അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


16നു ​​​ശേ​​​ഷ​​​വും ഹെ​​​ൽ​​​ത്ത് കാ​​​ർ​​​ഡ് എ​​​ടു​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്നുമു​​​ത​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഭ​​​ക്ഷ്യസു​​​ര​​​ക്ഷാ വ​​​കു​​​പ്പി​​​ന്‍റെ ശ​​​ക്ത​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രും. ഹെ​​​ൽ​​​ത്ത് കാ​​​ർ​​​ഡി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് ഈ ​​​മാ​​​സം 15ന​​​കം ഹെ​​​ൽ​​​ത്ത് കാ​​​ർ​​​ഡ് ഹാ​​​ജ​​​രാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കും.

ജി​​​ല്ല​​​ക​​​ളി​​​ൽ ഭ​​​ക്ഷ്യസു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പു​​​റ​​​മേ ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​​ലെ ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.