മൂ​ന്നാ​റി​ൽ വി​ദ്യാ​ർ​ഥിനി​യെ വെട്ടി
Wednesday, February 1, 2023 12:43 AM IST
മൂ​​ന്നാ​​ർ: മൂ​​ന്നാ​​റി​​ൽ വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ ​സെ​​ക്ക​​ൻ​ഡ​റി സ്കൂ​​ളി​​ൽ പ​​ഠി​​ക്കു​​ന്ന ടി​​ടി​​സി വി​​ദ്യാ​​ർ​​ഥി​​നി​​യെ യു​​വാ​​വ് വെ​​ട്ടി പ​​രി​​ക്കേ​​ൽ​​പ്പി​​ച്ചു. പാ​​ല​​ക്കാ​​ട് കോ​​ഴി​​പ്പാ​​റ ഇ​​ട്ടി​​പു​​ര​​ത്ത് വീ​​ട്ടി​​ൽ ആ​​ൽ​​ബ​​ർ​​ട്ടി​​ന്‍റെ മ​​ക​​ൾ പ്രി​​ൻ​​സി (20)​യെ​​യാ​​ണ് വെ​​ട്ടി പ​​രി​​ക്കേ​​ൽ​​പ്പി​​ച്ച​​ത്. ത​​ല​​യ്ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ യു​​വ​​തി​​യെ മൂ​​ന്നാ​​ർ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

പ്ര​​തി പാ​​ല​​ക്കാ​​ട് സ്വ​​ദേ​​ശി ആ​​ൽ​​ബി​​ൻ (31) ആ​​ക്ര​​മി​​ച്ച​ ശേ​​ഷം ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ​​യാ​​ണ് സം​​ഭ​​വം. പ​​ഴ​​യ മൂ​​ന്നാ​​ർ സ്കൂ​​ളി​​ൽ പ​​ഠി​​ക്കു​​ന്ന പ്രി​​ൻ​​സി സ്കൂ​​ൾ ക​​ഴി​​ഞ്ഞു താ​​മ​​സ​​സ്ഥ​​ല​​മാ​​യ നി​​ർ​​മ​​ല ഹോ​​സ്റ്റ​​ലി​​ലേ​​ക്കു പോ​​കും​​വ​​ഴി സീ ​​സെ​​വ​​ൻ ഹോ​​ട്ട​​ലി​നു സ​​മീ​​പ​​ത്താ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.

ഇ​രു​വ​രും ഒ​രേ നാ​ട്ടു​കാ​രാ​ണ്. കു​​റ​​ച്ചു നാ​​ളു​​ക​​ൾ​​ക്കു മു​​ന്പു ആ​ൽ​ബി​ൻ ആ​​ൻ​​സി​​യോ​​ടു​ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​താ​യി പ​റ​യു​ന്നു. എ​​ന്നാ​​ൽ, ആ​​ൻ​​സി വി​സ​മ്മ​തി​ച്ചു. ഇ​​തി​​നി​​ടെ, ടി​​ടി​​സി പ​ഠ​ന​ത്തി​നാ​യി ആ​ൻ​സി മൂ​​ന്നാ​​റി​​ലെ​​ത്തി. ഇ​തി​നി​ടെ, ഫോ​​ണ്‍ ന​​ന്പ​​ർ സം​​ഘ​​ടി​​പ്പി​​ച്ച് ആ​​ൽ​​ബി​​ൻ ശ​ല്യം ചെ​യ്യ​ൽ തു​ട​ർ​ന്ന​താ​യി പ​റ​യു​ന്നു.


ക​​ഴി​​ഞ്ഞ ദി​​വ​​സം ആ​​ൽ​​ബി​​ന്‍റെ ഫോ​​ണ്‍ ന​​ന്പ​​ർ യു​​വ​​തി ബ്ലോ​​ക്ക് ചെ​​യ്തു. തു​​ട​​ർ​​ന്നാ​​ണ് ചൊ​​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ആ​​ൻ​​സി പ​​ഠി​​ക്കു​​ന്ന സ്കൂ​​ൾ മ​​ന​​സി​​ലാ​​ക്കി പ്ര​​തി മൂ​​ന്നാ​​റി​​ലെ​​ത്തി​​യ​​ത്.

സ്കൂ​​ൾ ക​​ഴി​​യു​​ന്ന​​തു​​വ​​രെ കാ​​ത്തു​നി​​ന്ന​​പ്ര​തി ആ​​ളൊ​​ഴി​​ഞ്ഞ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ കൈ​യി​ൽ ക​​രു​​തി​​യി​രു​ന്ന ക​​ത്തി ഉ​​പ​​യോ​​ഗി​​ച്ചു വെ​​ട്ടു​​ക​​യാ​​യി​​രു​​ന്നു. നാ​​ട്ടു​​കാ​​രാ​​ണ് യു​​വ​​തി​​യെ മൂ​​ന്നാ​​ർ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​ത്. പ്ര​​തി​​ക്കാ​​യി പോ​​ലീ​​സ് തെ​ര​​ച്ചി​​ൽ ആ​​രം​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.