പ്രേ​​ഷി​​ത പ്ര​​വ​​ർ​​ത്ത​​നം കൂ​​ട്ടാ​​യ്മ​​യു​​ടെ പ്ര​​കാ​​ശ​​ന​​മാ​​ക​​ണം: ക​​ർ​​ദി​​നാ​​ൾ മാ​​ർ ആ​​ല​​ഞ്ചേ​​രി
പ്രേ​​ഷി​​ത പ്ര​​വ​​ർ​​ത്ത​​നം കൂ​​ട്ടാ​​യ്മ​​യു​​ടെ പ്ര​​കാ​​ശ​​ന​​മാ​​ക​​ണം: ക​​ർ​​ദി​​നാ​​ൾ മാ​​ർ ആ​​ല​​ഞ്ചേ​​രി
Tuesday, January 31, 2023 12:46 AM IST
കൊ​​​​ച്ചി: പ​​​​രി​​​​ശു​​​​ദ്ധാ​​​​ത്മാ​​​​വി​​​​ന്‍റെ പ്രേ​​​​ര​​​​ണ​​​​യാ​​​​ൽ പ്രേ​​​​ഷി​​​​ത പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് ഇ​​​​റ​​​​ങ്ങി​​​​ത്തി​​​​രി​​​​ക്കു​​​​മ്പോ​​​​ൾ അ​​​​തു കൂ​​​​ട്ടാ​​​​യ്മ​​​​യോ​​​​ടെ​​​​യാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി.

സു​​​​വി​​​​ശേ​​​​ഷ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​നും പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ അ​​​​ജ​​​​പാ​​​​ല​​​​ന​​​​ശു​​​​ശ്രൂ​​​​ഷ​​​​യ്ക്കു​​​​മാ​​​​യു​​​​ള്ള ക​​​​മ്മീ​​​​ഷ​​​​ൻ, സ​​​​ഭ​​​​യു​​​​ടെ കേ​​​​ന്ദ്ര​​​​കാ​​​​ര്യാ​​​​ല​​​​യ​​​​മാ​​​​യ കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യി​​​​ലെ അ​​​​ല്മാ​​​​യ​​​​പ്രേ​​​​ഷി​​​​ത​​​​രു​​​​ടെ പ്രേ​​​​ഷി​​​​ത​​​​മു​​​​ന്നേ​​​​റ്റ പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ രാ​​​​ജ്യം സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ ഒ​​​​റ്റ​​​​യ്ക്കു പോ​​​​കു​​​​ന്ന​​​​ത​​​​ല്ല ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ ശൈ​​​​ലി. ക്രി​​​​സ്തു​​​​വി​​​​ന്‍റെ സു​​​​വി​​​​ശേ​​​​ഷ​​​​ശൈ​​​​ലി ഏ​​​​വ​​​​രും പി​​​​ന്തു​​​​ട​​​​ര​​​​ണം.

ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ പ്രേ​​​​ഷി​​​​ത​​​​ശൈ​​​​ലി ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ​​​​യും കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ​​​​യും കാ​​​​രു​​​​ണ്യ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​കാ​​​​ശ​​​​ന​​​​മാ​​​​ണ്. സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യി​​​​ലെ അ​​​​ല്മാ​​​​യ​​​​പ്രേ​​​​ഷി​​​​ത​​​​ർ ന​​​​ട​​​​ത്തു​​​​ന്ന പ്രേ​​​​ഷി​​​​ത​​​​മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ളെ സ​​​​ഭ ഏ​​​​റെ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്നു. അ​​​​വ​​​​ർ ന​​​​ൽ​​​​കു​​​​ന്ന സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളി​​​​ൽ സ​​​​ഭ വ​​​​ള​​​​രെ അ​​​​ഭി​​​​മാ​​​​നി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ മു​​​​ഖ്യ​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. അ​​​​ല്മാ​​​​യ പ്രേ​​​​ഷി​​​​ത മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ൾ സ​​​​ഭ​​​​യു​​​​ടെ മി​​​​ഷ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് എ​​​​ന്നും ശ​​​​ക്തി ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ മു​​​​ട്ടം​​​​തൊ​​​​ട്ടി​​​​ൽ, ഓ​​​​ഫി​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി സി​​​​സ്റ്റ​​​​ർ ജി​​​​ഷ ജോ​​​​ബ്, വി​​​​വി​​​​ധ പ്രേ​​​​ഷി​​​​ത​​​​മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.