സിപിഎം നടപടി ഹിമാലയൻ മണ്ടത്തരം: ചെന്നിത്തല
Tuesday, January 31, 2023 12:46 AM IST
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിൽ നിന്നു വിട്ടുനിന്ന സിപിഎം നടപടി ഹിമാലയൻ മണ്ടത്തരമാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭാരത് ജോഡോ യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് കെപിസിസിയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.
ത്രിപുരയിലും ബംഗാളിലും കോണ്‍ഗ്രസിന്റെ കൈപിടിക്കുന്ന സിപിഎം ദേശീയ നേതൃത്വത്തിന് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയത് കേരളാഘടകത്തിന്റെ എതിർപ്പു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.