കെ​എ​സ്ആ​ർ​ടി​സി വ​നി​താ ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യും യാ​ത്ര​ക്കാ​ര​ൻ ആ​ക്ര​മി​ച്ചു
കെ​എ​സ്ആ​ർ​ടി​സി വ​നി​താ ഡ്രൈ​വ​റെ​യും  ക​ണ്ട​ക്ട​റെ​യും യാ​ത്ര​ക്കാ​ര​ൻ ആ​ക്ര​മി​ച്ചു
Sunday, January 29, 2023 1:39 AM IST
ചാ​​ല​​ക്കു​​ടി: കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ലെ വ​​നി​​ത ഡ്രൈ​​വ​​റെ​​യും ക​​ണ്ട​​ക്ട​​റെ​​യും ഡ്യു​​ട്ടി​​ക്കി​​ട​​യി​​ൽ യാ​​ത്ര​​ക്കാ​​ര​​ൻ ആ​​ക്ര​​മി​​ച്ചു.

പ​​രി​​ക്കേ​​റ്റ വ​​നി​​താ ഡ്രൈ​​വ​​ർ വി.​​പി. ഷീ​​ല​​യെ​​യും ക​​ണ്ട​​ക്ട​​ർ പി. ​​സ​​ത്യ​​നാ​​രാ​​യ​​ണ​​നെ​​യും ചാ​​ല​​ക്കു​​ടി സ​​ർ​​ക്കാ​​ർ ആ​​ശൂ​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. യാ​​ത്ര​​ക്കാ​​ര​​നാ​​യ ആ​​ല​​പ്പു​​ഴ കെെ​​ന​​ക​​രി ചെ​​ന്നാം​​കു​​ഴി പ​​ത്ര​​ത്തി​​ൽ​​ചി​​റ ര​​ഞ്ജി​​ത്തി​​നെ (35) പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

ഇ​​യാ​​ൾ മാ​​ന​​സി​​ക രോ​​ഗി​​യാ​​ണെ​​ന്നു സം​​ശ​​യ​​മു​​ണ്ട്. ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി 10.30ന് ​​ചാ​​ല​​ക്കു​​ടി കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ വ​​ച്ചാ​​ണ് സം​​ഭ​​വം ഉ​​ണ്ടാ​​യ​​ത്. കോ​​ഴി​​ക്കോ​​ട്ടു​നി​​ന്നു ചാ​​ല​​ക്കു​​ടി​​യി​​ൽ യാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന ബ​​സി​​ലെ യാ​​ത്ര​​ക്കാ​​ര​​നാ​​യി​​രു​​ന്നു ഇ​​യാ​​ൾ.


പോ​​ട്ട സി​​ഗ്ന​​ൽ ജം​​ഗ്ഷ​​നി​​ൽ​നി​​ന്നു ക​​യ​​റി​​യ യാ​​ത്ര​​ക്കാ​​ര​​ൻ സ്റ്റാ​​ൻ​​ഡി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ ഡ്രൈ​​വ​​റെ​​യും ക​​ണ്ട​​ക്ട​​റെ​​യും ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. യാ​​ത്ര​​ക്കാ​​ർ ത​​ട​​ഞ്ഞു​​വ​​ച്ച അ​​ക്ര​​മി​​യെ ചാ​​ല​​ക്കു​​ടി പോ​​ലീ​​സ് എ​​ത്തി അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.