ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍വീ​ണ് പി​ഞ്ചുകു​ഞ്ഞി​നു ദാ​രു​ണാ​ന്ത്യം
ബ​ക്ക​റ്റി​ലെ  വെ​ള്ള​ത്തി​ല്‍വീ​ണ്  പി​ഞ്ചുകു​ഞ്ഞി​നു  ദാ​രു​ണാ​ന്ത്യം
Saturday, January 28, 2023 1:59 AM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ഒ​​​റ്റ പ്ര​​​സ​​​വ​​​ത്തി​​​ല്‍ ജ​​​നി​​​ച്ച മൂ​​​ന്നു കു​​​ഞ്ഞു​​​ങ്ങ​​​ളി​​​ലെ ഒ​​​ന്ന​​​ര വ​​​യ​​​സു​​​ള്ള പെ​​​ണ്‍​കു​​​ഞ്ഞി​​​ന് ബ​​​ക്ക​​​റ്റി​​​ലെ വെ​​​ള്ള​​​ത്തി​​​ല്‍ വീ​​​ണു ദാ​​​രു​​​ണാ​​​ന്ത്യം. കാ​​​ട്ടൂ​​​ര്‍ പൊ​​​ഞ്ഞ​​​നം കു​​​റ്റി​​​ക്കാ​​​ട്ട് വീ​​​ട്ടി​​​ല്‍ ജോ​​​ര്‍​ജി​​​ന്‍റെ മ​​​ക​​​ള്‍ എ​​​ല്‍​സ മ​​​രി​​​യ ആ​​​ണു മ​​​രി​​​ച്ച​​​ത്. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി പ​​​ത്ത​​​ര​​​യോ​​​ടെ​​​യാ​​ണു സം​​​ഭ​​​വം.

വീ​​​ട്ടു​​​കാ​​​ര്‍ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്പോ​​​ള്‍ കു​​​ട്ടി​​​ക​​​ള്‍ ക​​​ളി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​ടെ​​യാ​​​ണു ബ​​​ക്ക​​​റ്റി​​​ല്‍ വീ​​​ണ​​​ത്. കു​​​ട്ടി​​​യെ കാ​​​ണാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ കു​​​ട്ടി​​​യെ കു​​​ളി​​​മു​​​റി​​​യി​​​ലെ ബ​​​ക്ക​​​റ്റി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ന്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സം​​​സ്കാ​​​രം ന​​​ട​​​ത്തി. അ​​​മ്മ: സി​​​സി, സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: ആ​​​ന്‍റ​​​ണി, പോ​​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.