ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി അ​യ​ൽ​വാ​സി ജീവനൊടുക്കി
ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി  അ​യ​ൽ​വാ​സി ജീവനൊടുക്കി
Saturday, January 28, 2023 1:08 AM IST
നാ​ദാ​പു​രം: വീ​ട്ടു​ട​മ​യെ വെ​ട്ടി​ക്കൊ​ന്ന് അ​യ​ൽ​വീ​ട്ടു​കാ​ര​നാ​യ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ലെ വ​ണ്ണാ​ത്തി​പൊ​യി​ൽ ഈ​ന്തു​ള്ള ത​റ​യി​ൽ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി വ​ണ്ണാ​ന്‍റ പ​റ​മ്പ​ത്ത് ബാ​ബു(52)​വി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ലും അ​യ​ൽ​വാ​സി ഓ​ട്ടോ ഡ്രൈ​വ​ർ നീ​ലി​യ​ങ്ങാ​ട്ടു​മ്മ​ൽ ഒ.​ടി. രാ​ജീ​വ(50)​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലു​മാ​ണു ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ​യാ​ണു ബാ​ബു​വി​നെ വീ​ട്ടി​ന​ക​ത്തെ കി​ട​പ്പു​മു​റി​യി​ൽ ക​ഴു​ത്ത​റ​ത്ത നി​ല​യി​ലും വ​യ​റി​ൽ​കു​ത്തേ​റ്റ് കു​ട​ൽ പു​റ​ത്താ​യ നി​ല​യി​ലും കാ​ണു​ന്ന​ത്. വ​ട​ക​ര കൈ​നാ​ട്ടി​യി​ൽ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ ബാ​ബു ജോ​ലി ക​ഴി​ഞ്ഞ് പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് വ​ണ്ണാ​ത്തി​പൊ​യി​ലി​ലെ​ത്തി​യ​ത്.


ഭാ​ര്യ വി​ജി​ല രാ​വി​ലെ 8.30 ഓ​ടെ സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി​യി​ൽ റി​പ്പ​ബ്ലി​ക് ദി​നാ ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്. ബാ​ബു​വി​ന്‍റെ മ​ക​ൾ മാ​ത്ര​മാ​ണ് സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ സ​മീ​പ​ത്തെ മു​റി​യി​ൽ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു.

പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി ഒ.​ടി. രാ​ജീ​വ​നെ ഇ​യാ​ളു​ടെ വീ​ടി​ന്‍റെ പി​റ​കു ഭാ​ഗ​ത്തെ വി​റ​ക് പു​ര​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ബാ​ബു​വി​ന്‍റെ ഭാ​ര്യ വി​ജി​ല. മ​ക്ക​ൾ: യ​ദു​കൃ​ഷ്ണ, കൃ​ഷ്ണേ​ന്ദു (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ ). രാ​ജീ​വ​ന്‍റെ ഭാ​ര്യ ലി​ജി. മ​ക്ക​ൾ: അ​ൻ​ഷ​ൻ, അ​ഞ്ജ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.