കെയ്റോസ് മീഡിയ കോണ്‍ക്ലേവ് 2023
Thursday, January 26, 2023 1:53 AM IST
കൊച്ചി: ജീസസ് യൂത്തിന്റെ ഭാഗമായ കെയ്റോസ് മീഡിയയുടെ കോണ്‍ക്ലേവ് 2023 അങ്കമാലി കറുകുറ്റി അസീസി ശാന്തികേന്ദ്രയില്‍ നടന്നു.
പ്രഭാഷകനും എഴുത്തുകാരനുമായ ഫാ. ബോബി ജോസ് കട്ടിക്കാട് ഉദ്ഘാടനം ചെയ്തു. അന്യമതങ്ങളോടുള്ള അകല്‍ച്ച ഇല്ലാതാകണമെന്നും എല്ലാവരോടും തുറന്ന മനസോടെയുള്ള സമീപനവും സഹിഷ്ണുതയും വേണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വിഷയങ്ങളില്‍ ബ്രദര്‍ തോമസ് പോള്‍, റോഡ്നി പെരേര, ഷെല്‍ട്ടണ്‍ പിന്‍ഹീറോ, മിഥുന് പോള്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മാഗസിന് എഡിറ്റര്‍മാരായ ഡോ. ചാക്കോച്ചന് ഞാവള്ളില്‍, അഡ്വ. ജോണ്സണ് ജോസ്, ആന്റോ എല്‍. പുത്തൂര്‍, സി.എ. സാജന്, ക്ലിജന് ജെ. കടയമ്പാടി എന്നിവര്‍ നേതൃത്വം നല്കി.