ട്രെ​യി​ൻ ത​ട്ടി ര​ണ്ടു പേ​ർ മ​രി​ച്ചു: ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
ട്രെ​യി​ൻ ത​ട്ടി ര​ണ്ടു പേ​ർ മ​രി​ച്ചു:  ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Thursday, January 26, 2023 1:53 AM IST
കോ​​​ഴി​​​ക്കോ​​​ട്: ക​​​ല്ലാ​​​യി​​​യി​​​ല്‍ ട്രെ​​​യി​​​ൻ ത​​​ട്ടി ര​​​ണ്ടു പേ​​​ര്‍ മ​​​രി​​​ച്ചു. കൊ​​​ല്ലം അ​​​ഞ്ചാ​​​ലം​​​മൂ​​​ട് ധ​​​ന്യാ നി​​​വാ​​​സി​​​ൽ രാ​​​ധാ​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യു​​​ടെ മ​​​ക​​​ൻ ധ​​​നേ​​​ഷ് എ​​​ന്ന മ​​​ണി (36), കോ​​​ട്ട​​​യം ക​​​റു​​​ക​​​ച്ചാ​​​ൽ കാ​​​ടു​​​വെ​​​ട്ടി പാ​​​റ​​​ക്ക​​​ൽ അ​​​ബ്ദു​​​റ​​​ഹി​​​മാ​​​ന്‍റെ മ​​​ക​​​ൻ സു​​​ബൈ​​​ർ (54) എ​​​ന്നി​​​വ​​​രാ​​ണു മ​​​രി​​​ച്ച​​​ത്.

കൂ​​​ടെ​​​യു​​​ള്ള കൊ​​​ല്ലം ത​​​ഴു​​​ത്ത​​​ല മൈ​​​ലാ​​​പ്പു​​​ർ മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി​​​യെ (37) പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ക​​​ല്ലാ​​​യി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു വ​​​ട​​​ക്ക് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.22 ഓ​​​ടെ ക​​​ണ്ണൂ​​​ർ-​​​കോ​​​യ​​​മ്പ​​​ത്തൂ​​​ർ ട്രെ​​​യി​​​ൻ ത​​​ട്ടി​​​യാ​​​ണ് അ​​​പ​​​ക​​​ടം. അ​​​പ​​​ക​​​ട​​​ത്തി​​​ൽപ്പെട്ട​​​വ​​​ര്‍ ന​​​ഗ​​​ര​​​ത്തി​​​ല്‍ കൂ​​​ലി​​​പ്പ​​​ണി ചെ​​​യ്ത് ജീ​​​വി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്. ജി​​​ല്ല​​​യി​​​ല്‍ അ​​​ശ​​​ര​​​ണ​​​ര്‍​ക്കാ​​​യി ഒ​​​രു​​​ക്കി​​​യ ഉ​​​ദ​​​യം പു​​​ന​​​ര​​​ധി​​​വാ​​​സ കേ​​​ന്ദ്ര​​​ത്തി​​​ല്‍ ഇ​​​വ​​​ര്‍ നേ​​​ര​​​ത്തേ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​താ​​​യും പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു.


മ​​​രി​​​ച്ച​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി മോ​​​ര്‍​ച്ച​​​റി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. അ​​​പ​​​ക​​​ടം ന​​​ട​​​ന്ന സ്ഥ​​​ല​​​ത്ത് ഫോ​​​റ​​​ന്‍​സി​​​ക് സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.