ദ​ക്ഷി​ണേ​ന്ത്യ​ൻ ശാ​സ്ത്ര​മേ​ള​യ്ക്കു നാ​ളെ തു​ട​ക്ക​മാ​കും
Thursday, January 26, 2023 1:50 AM IST
തൃ​​​ശൂ​​​ർ: നാ​​​ലു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു​​​ള്ള ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ ശാ​​​സ്ത്ര​​​മേ​​​ള​​​യ്ക്കു തൃ​​​ശൂ​​​രി​​​ൽ നാ​​​ളെ തു​​​ട​​​ക്ക​​​മാ​​​കും.

അ​​​ഞ്ചു ദി​​​വ​​​സം നീ​​​ളു​​​ന്ന മേ​​​ള​​​യ്ക്കു തൃ​​​ശൂ​​​ർ കാ​​​ൽ​​​ഡി​​​യ​​​ൻ സി​​​റി​​​യ​​​ൻ എ​​​ച്ച്എ​​​സ്എ​​​സ് വേ​​​ദി​​​യാ​​​കും. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മേ ക​​​ർ​​​ണാ​​​ട​​​കം, പു​​​തു​​​ച്ചേ​​​രി, തെ​​​ലു​​​ങ്കാ​​​ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​രു​​​നൂ​​​റോ​​​ളം മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. ഗ്രൂ​​​പ്പ്, വ്യ​​​ക്തി​​​ഗ​​​ത, അ​​​ധ്യാ​​​പ​​​ക പ്ര​​​ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ക്കും. നാ​​​ളെ രാ​​​വി​​​ലെ 10നു ​​​മ​​​ന്ത്രി വി.​ ​​ശി​​​വ​​​ൻ​​​കു​​​ട്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി ആ​​​ർ.​​​ബി​​​ന്ദു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

തു​​​ട​​​ർ​​​ന്ന് മ​​​ത്സ​​​ര​​​ങ്ങ​​​ളും വി​​​ധി​​​നി​​​ർ​​​ണ​​​യ​​​വും ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ അ​​​ഡീ​​​ഷ​​​ന​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​കെ. ഷൈ​​​ൻ​​മോ​​​ൻ പ​​​റ​​​ഞ്ഞു. 30 വ​​​രെ വൈ ​​​കീ​​​ട്ട് അ​​​ഞ്ചി​​​നു വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും ന​​​ട​​​ക്കും. 31ന് ​​​മൂ​​​ന്നി​​​നു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി വി.​ ​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.


ബം​​​ഗ​​​ളൂ​​​രു വി​​​ശ്വേ​​​ശ്വ​​​ര​​​യ്യ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​ക്ക​​​ൽ മ്യൂ​​​സി​​​യ​​​വും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പും ചേ​​​ർ​​​ന്നാ​​​ണു മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ തി​​​ര​​​ക്കു​​​ക​​​ൾ മൂ​​​ലം ത​​​മി​​​ഴ്നാ​​​ടും ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശും ഇ​​​ക്കു​​​റി മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് വി​​​ശ്വേ​​​ശ്വ​​​ര​​​യ്യ സീ​​​നി​​​യ​​​ർ എ​​​ഡ്യു​​ക്കേ​​​ഷ​​​ന​​​ൽ ഓ​​​ഫീ​​​സ​​​ർ ആ​​​ർ.​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ, ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ ഡ​​​യ​​​റ​​​ക്ട​​​ർ ടി.​​​വി.​​​മ​​​ദ​​​ന​​​മോ​​​ഹ​​​ന​​​ൻ, വി.​​​എം. ക​​​രീം, എ​​​ൻ മ​​​ജൂ​​​ഷ്, എം.​​​കെ. ഷൈ​​​ൻ​​മോ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.