കെ.എം. മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിക്കും
Thursday, January 26, 2023 12:44 AM IST
കോട്ടയം: കെ.എം. മാണിയുടെ 90-ാം ജന്മദിനമായ 30ന് സംസ്ഥാന വ്യാപകമായി കേരളാ കോണ്ഗ്രസ് -എം കാരുണ്യദിനമായി ആചരിക്കും. സംസ്ഥാനത്തെ 90 കേന്ദ്രങ്ങളിലാണു കാരുണ്യ ദിനാചരണം പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്.
ഇതോടനുബന്ധിച്ച് കെ.എം. മാണി അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും.കാരുണ്യ ദിനാചരണത്തിനു തെരഞ്ഞെടുക്കുന്ന സ്ഥാപനത്തിലെ അന്തേവാസികൾക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് മുതലായവ നൽകിയാണ് കെ.എം. മാണിയുടെ ജന്മദിനം പാർട്ടി ആചരിക്കുന്നത്.
കാരുണ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ആർപ്പൂക്കര നവജീവനിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി രാവിലെ 11ന് നിർവഹിക്കും. മന്ത്രി വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.