വന്യജീവിസംരക്ഷണ നിയമംഭേദഗതി ചെയ്ത് ട്രിബ്യൂണല്‍ രൂപീകരിക്കണം ജോസ് കെ.മാണി എംപി
വന്യജീവിസംരക്ഷണ നിയമംഭേദഗതി ചെയ്ത് ട്രിബ്യൂണല്‍ രൂപീകരിക്കണം ജോസ് കെ.മാണി എംപി
Thursday, January 26, 2023 12:44 AM IST
കോ​ട്ട​യം: 1972 ലെ ​വ​ന്യ​ജീ​വി​സം​ര​ക്ഷ​ണ നി​യ​മം അ​ടി​യ​ന്തി​ര​മാ​യി ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ.​മാ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ള്‍ വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​നു​ഷ്യ​രു​ടെ ജീ​വ​ന്‍റെ​യും സ്വ​ത്തി​ന്‍റെ​യും സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​മു​ഖ്യം ല​ഭി​ക്ക​ത്ത​ക്ക​വി​ധ​ത്തി​ല്‍ വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ള്‍ പൊ​ളി​ച്ചെ​ഴു​ത​ണം. വ​ന്യ​മൃ​ഗ​ങ്ങ​ള്‍ മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​മ്പോ​ള്‍ പ്ര​തി​രോ​ധ​ത്തി​നു ശ്ര​മി​ച്ചാ​ല്‍ മ​നു​ഷ്യ​ര്‍ ജ​യി​ലി​ലാ​കു​ന്ന​താ​ണ് നി​ല​വി​ലെ നി​യ​മം.

വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളാ​യും ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ളാ​യും നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ്ര​ദേ​ങ്ങ​ള്‍ക്ക് ഉ​ള്‍ക്കൊ​ള്ളാ​നാ​വാ​ത്ത വി​ധ​ത്തി​ലാ​ണ് മൃ​ഗ​ങ്ങ​ള്‍ പെ​രു​കി​യി​രി​ക്കു​ന്ന​ത്. 2022 ജൂ​ലൈ 3-9 തീ​യ​തി​ക​ളി​ല്‍ ജ​ര്‍മ​നി​യി​ലെ ബോ​ണി​ല്‍ ന​ട​ന്ന ഇ​ന്‍റ​ർ ഗ​വ​ണ്‍മെ​ന്‍റ​ൽ സ​യ​ന്‍സ് പോ​ളി​സി പ്ലാ​റ്റ് ഫോം ​ഓ​ണ്‍ ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി ആ​ൻ​ഡ് ഇ​ക്കോ സി​സ്റ്റം സ​ര്‍വീ​സ​സ് റി​പ്പോ​ര്‍ട്ടി​ല്‍ നി​ര്‍ദ്ദേ​ശി​ക്കു​ന്ന പ്ര​കാ​രം ഓ​രോ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നും ഉ​ള്‍ക്കൊ​ള്ളാ​നാ​വു​ന്ന വ​ന്യ​ജീ​വി​ക​ളെ മാ​ത്രം വ​ന​ത്തി​ല്‍ നി​ല​നി​ര്‍ത്തി ബാ​ക്കി​യു​ള്ള​വ​യെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് നാ​ടു​ക​ട​ത്തു​ന്ന​തി​നെ​പ്പ​റ്റി​യോ മ​റ്റ് രീ​തി​യി​ല്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നെ​പ്പ​റ്റി​യോ ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്ക​ണം.


വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ സം​ഭ​വി​ക്കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ള്‍ക്ക് വാ​ഹ​നാ​പ​ക​ട ഇ​ന്‍ഷ്വ​റ​ന്‍സ് മാ​തൃ​ക​യി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണം. ഇ​തി​നാ​യി​മാ​ത്രം ഒ​രു ട്രി​ബ്യൂ​ണ​ല്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജോ​സ് കെ.​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.