മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ പ്ര​ചാ​ര​ണം: നാ​ളെ ല​ഹ​രി​യി​ല്ലാ തെ​രു​വ്
Wednesday, January 25, 2023 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നെ​​​തി​​​രേ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ര​​​ണ്ടാം ഘ​​​ട്ടം 26ന് ​​​ല​​​ഹ​​​രി​​​യി​​​ല്ലാ തെ​​​രു​​​വ് പ​​​രി​​​പാ​​​ടി​​​യോ​​​ടെ അ​​​വ​​​സാ​​​നി​​​ക്കും. ര​​​ണ്ടാം ഘ​​​ട്ട പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി, മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നെ​​​തി​​​രേ ഫു​​​ട്‌​​​ബോ​​​ൾ ല​​​ഹ​​​രി എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​മു​​​യ​​​ർ​​​ത്തി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഗോ​​​ൾ ച​​​ല​​​ഞ്ചി​​​ൽ 2,01,40,526 ഗോ​​​ളു​​​ക​​​ള​​​ടി​​​ച്ചു. ന​​​വം​​​ബ​​​ർ 16നാ​​​ണ് ഗോ​​​ൾ ച​​​ല​​​ഞ്ച് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്.

ലോ​​​ക​​​ക​​​പ്പ് ഫു​​​ട്‌​​​ബോ​​​ളി​​​ന്‍റെ​​​കൂ​​​ടി പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നെ​​​തി​​​രേ വ​​​ലി​​​യ മു​​​ന്നേ​​​റ്റ​​​മു​​​ണ്ടാ​​​ക്കാ​​​ൻ ഗോ​​​ൾ ച​​​ല​​​ഞ്ചി​​​ന് ക​​​ഴി​​​ഞ്ഞെ​​​ന്ന് മ​​​ന്ത്രി എം. ​​​ബി. രാ​​​ജേ​​​ഷ് പ​​​റ​​​ഞ്ഞു.


ഗോ​​​ൾ ച​​​ല​​​ഞ്ചി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ എ​​​ല്ലാ​​​വ​​​രെ​​​യും മ​​​ന്ത്രി അ​​​ഭി​​​ന​​​ന്ദി​​​ച്ചു. ര​​​ണ്ടാം ഘ​​​ട്ട പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 26ന് ​​​ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ല​​​ഹ​​​രി​​​യി​​​ല്ലാ തെ​​​രു​​​വ് പ​​​രി​​​പാ​​​ടി വി​​​ജ​​​യി​​​പ്പി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും രം​​​ഗ​​​ത്തി​​​റ​​​ങ്ങ​​​ണ​​​മെ​​​ന്നും മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.