128-ാമ​ത് മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 12 മു​ത​ൽ
128-ാമ​ത് മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 12 മു​ത​ൽ
Wednesday, January 25, 2023 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 128-ാമ​​​ത് മാ​​​രാ​​​മ​​​ണ്‍ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഫെ​​​ബ്രു​​​വ​​​രി 12 മു​​​ത​​​ൽ 19 വ​​​രെ പ​​​ന്പാ മ​​​ണ​​​പ്പു​​​റ​​​ത്ത് ന​​​ട​​​ക്കും. 12ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​മാ​​​ർ​​​ത്തോ​​​മാ സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ ഡോ. ​​​തി​​​യ​​​ഡേ​​​ഷ്യ​​​സ് മാ​​​ർ​​​ത്തോ​​​മ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സു​​​വി​​​ശേ​​​ഷ പ്ര​​​സം​​​ഗ സം​​​ഘം പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ർ ബ​​​ർ​​​ണ​​​ബാ​​​സ് സ​​​ഫ്ര​​​ഗ​​​ൻ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

മാ​​​ർ​​​ത്തോ​​​മ​​​സ​​​ഭ ബി​​​ഷ​​​പ്പു​​​മാ​​​ർ, ബി​​​ഷ​​​പ് ദി​​​ലോ​​​രാ​​​ജ് ആ​​​ർ. ക​​​ന​​​ഗ​​​സാ​​​ബെ (ശ്രീ​​​ല​​​ങ്ക), കാ​​​ന​​​ൻ മാ​​​ർ​​​ക്ക് ഡി ​​​ചാ​​​പ്മാ​​​ൻ (ഇം​​​ഗ്ല​​​ണ്ട്), ബി​​​ഷ​​​പ് റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ, ജോ​​​സ​​​ഫ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, സ​​​ഖ​​​റി​​​സാ​​​സ് മാ​​​ർ സേ​​​വേ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പൊ​​​ലീ​​​ത്ത, ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ മു​​​ഖ്യ​​​പ്ര​​​സം​​​ഗ​​​ക​​​രാ​​​കും.

തി​​​ങ്ക​​​ൾ മു​​​ത​​​ൽ ശ​​​നി​​​വ​​​രെ രാ​​​വി​​​ലെ 7.30ന് ​​​ബൈ​​​ബി​​​ൾ ക്ലാ​​​സ്, 7.30 മു​​​ത​​​ൽ 8.30 വ​​​രെ കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള യോ​​​ഗം എ​​​ന്നി​​​വ ന​​​ട​​​ക്കും. രാ​​​വി​​​ല​​​ത്തെ പൊ​​​തു​​​യോ​​​ഗം 9.30ന് ​​​ആ​​​രം​​​ഭി​​​ച്ച് ഗാ​​​ന​​​ശു​​​ശ്രൂ​​​ഷ​​​യോ​​​ടെ 12ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.


തി​​​ങ്ക​​​ൾ, ചൊ​​​വ്വ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​കു​​​ടു​​​ബ​​​വേ​​​ദി യോ​​​ഗ​​​ങ്ങ​​​ളും ബു​​​ധ​​​നാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​ല​​​ഹ​​​രി മോ​​​ച​​​ന കൂ​​​ട്ടാ​​​യ്മ​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കും. മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​എം. വി​​​ജ​​​യാ​​​ന​​​ന്ദ്, അ​​​ന്ന ശോ​​​ശ തോ​​​മ​​​സ്, ശ​​​ശി ത​​​രൂ​​​ർ എം​​​പി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

മാ​​​രാ​​​മ​​​ണ്‍ ക​​​ണ്‍​വ​​​ൻ​​​ഷ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്താ​​​യ​​​താ​​​യി ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ റ​​​വ. ജി​​​ജി മാ​​​ത്യൂ​​​സും മീ​​​ഡി​​​യ ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ​​​മാ​​​രാ​​​യ ജേ​​​ക്ക​​​ബ് ജോ​​​ണ്‍, പി.​​​കെ. കു​​​രു​​​വി​​​ള എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ഡോ. ​​​അ​​​ജി​​​ത് വ​​​ർ​​​ഗീ​​​സ് ജോ​​​ർ​​​ജ്, റ​​​വ. സ​​​ജി.​​​പി. സൈ​​​മ​​​ണ്‍, ജേ​​​ക്ക​​​ബ് ശാ​​​മു​​​വേ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.