കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ശ​​​ന്പ​​​ളവി​​​ഷ​​​യ​​​ത്തി​​​ൽ മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​തെ മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു
കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ശ​​​ന്പ​​​ളവി​​​ഷ​​​യ​​​ത്തി​​​ൽ മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​തെ മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു
Saturday, December 10, 2022 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ശ​​​ന്പ​​​ളവി​​​ഷ​​​യ​​​ത്തി​​​ൽ സാ​​​ങ്കേ​​​തി​​​ക​​​ത്വ​​​ത്തെ ചാ​​​രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഉ​​​ത്ത​​​രം പ​​​റ​​​യാ​​​തെ മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു. ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള​​​യി​​​ൽ എം.​​​ വി​​​ൻ​​​സെ​​​ന്‍റാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്.

200 കോ​​​ടി​​​യി​​​ലേ​​​റെ പ്ര​​​തി​​​മാ​​​സ ക​​​ള​​​ക്‌​​​ഷ​​​ൻ ഉ​​​ണ്ടാ​​​യി​​​ട്ടും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ശ​​​ന്പ​​​ളം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ഞ്ചാം തീ​​​യ​​​തി​​​ക്കു​​​ള്ളി​​​ൽ ശ​​​ന്പ​​​ളം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ൽ​​​കി​​​യ ഉ​​​റ​​​പ്പ് ഒ​​​രു​​​മാ​​​സം മാ​​​ത്ര​​​മാ​​​ണ് പാ​​​ലി​​​ച്ച​​​തെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു വി​​​ൻ​​​സെ​​​ന്‍റി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം.


എ​​​ന്നാ​​​ൽ, സ​​​ഭ​​​യി​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​കേ​​​ണ്ട​​​താ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത് സ്വി​​​ഫ്റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കാ​​​ണെ​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള ചോ​​​ദ്യ​​​ത്തി​​​ന് യാ​​​തൊ​​​രു പ്ര​​​സ​​​ക്തി​​​യും ഇ​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.