കെടിയു: വിസി ചുമതല ഡോ.സിസ തോമസിനു നല്‍കിയതിനെതിരേ അപ്പീല്‍
Friday, December 9, 2022 1:13 AM IST
കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.സിസ തോമസിനു നല്‍കിയതിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു.
ഗവര്‍ണറുടെ ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ യാണ് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.