രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇ​ന്നു തി​രി​തെ​ളി​യും
രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇ​ന്നു തി​രി​തെ​ളി​യും
Friday, December 9, 2022 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 27-ാമ​​​ത് രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യ്ക്ക് ഇ​​​ന്നു തി​​​രി​​​തെ​​​ളി​​​യും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ബ്രി​​​ട്ടീ​​​ഷ് ഫി​​​ലിം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ റെ​​​സി​​​ഡ​​​ന്‍റ് പി​​​യാ​​​നി​​​സ്റ്റ് ആ​​​യ ജോ​​​ണി ബെ​​​സ്റ്റ് വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.


സ്ത്രീ​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി പൊ​​​രു​​​തു​​​ന്ന സം​​​വി​​​ധാ​​​യി​​​ക മാ​​​സ് മു​​​ഹ​​​മ്മ​​​ദി​​​ക്ക് സ്പി​​​രി​​​റ്റ് ഓ​​​ഫ് സി​​​നി​​​മ അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കി മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​ദ​​​രി​​​ക്കും.

16 വ​​​രെ ന​​​ട​​​ക്കു​​​ന്ന മേ​​​ള​​​യി​​​ൽ 70 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 186 സി​​​നി​​​മ​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും. അ​​​ന്താ​​​രാ​​ഷ്‌​​ട്ര മ​​​ത്സ​​​ര​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ 14 സി​​​നി​​​മ​​​ക​​​ളും മ​​​ല​​​യാ​​​ള സി​​​നി​​​മ റ്റു​​​ഡേ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 12 ചി​​​ത്ര​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​ൻ സി​​​നി​​​മ നൗ ​​​വി​​​ഭാ ഗ​​​ത്തി​​​ൽ ഏ​​​ഴ് സി​​​നി​​​മ​​​ക​​​ളും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.