മ​ല്ലി​കാ സാ​രാ​ഭാ​യ് ക​ലാ​മ​ണ്ഡ​ലം കല്പിത സ​ർ​വ​ക​ലാ​ശാ​ലാ ചാ​ൻ​സ​ല​ർ
മ​ല്ലി​കാ സാ​രാ​ഭാ​യ് ക​ലാ​മ​ണ്ഡ​ലം കല്പിത സ​ർ​വ​ക​ലാ​ശാ​ലാ ചാ​ൻ​സ​ല​ർ
Wednesday, December 7, 2022 12:27 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ​​ദ്മ​​ഭൂ​​ഷ​​ണ്‍ മ​​ല്ലി​​കാ സാ​​രാ​​ഭാ​​യി​​യെ ക​​ലാ​​മ​​ണ്ഡ​​ലം ക​​ല്പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ചാ​​ൻ​​സ​​ല​​റാ​​യി സ​​ർ​​ക്കാ​​ർ നി​​യ​​മി​​ച്ചു.

ക​​ലാ​​മ​​ണ്ഡ​​ലം ചാ​​ൻ​​സ​​ല​​ർ​പ​​ദ​​വി​​യി​​ലേ​​ക്കു​​ള്ള മ​​ല്ലി​​കാ സാ​​രാ​​ഭാ​​യി​​യു​​ടെ നി​​യ​​മ​​നം ക​​ലാ​​കേ​​ര​​ള​​ത്തി​​നു ഗു​​ണ​​ക​​ര​​മാ​​യി മാ​​റു​​മെ​​ന്നു മ​​ന്ത്രി വി.​​എ​​ൻ .​വാ​​സ​​വ​​ൻ പ​​റ​​ഞ്ഞു.

പ്ര​​ശ​​സ്ത ന​​ർ​​ത്ത​​കി മൃ​​ണാ​​ളി​​നി സാ​​രാ​​ഭാ​​യി​​യു​​ടെ​​യും വി​ഖ്യാ​ത ശാ​​സ്ത്ര​​ജ്ഞ​​ൻ വി​​ക്രം സാ​​രാ​​ഭാ​​യി​​യു​​ടെ​​യും മ​​ക​​ളാ​​യി ജ​​നി​​ച്ച മ​​ല്ലി​​ക സാ​​രാ​​ഭാ​​യ് കു​​ച്ചു​​പ്പു​​ടി​​യി​​ലും ഭ​​ര​​ത​​നാ​​ട്യ​​ത്തി​​ലും ലോ​​കം അം​​ഗീ​​ക​​രി​​ച്ച ന​​ർ​​ത്ത​​കി​​യാ​​ണ്.


നൃ​​ത്ത​​ത്തി​​ൽ മാ​​ത്ര​​മ​​ല്ല നാ​​ട​​കം, സി​​നി​​മ, ടെ​​ലി​​വി​​ഷ​​ൻ മേഖല കളി ലും എ​​ഴു​​ത്തു​​കാ​​രി, പ്ര​​സാ​​ധ​​ക, സം​​വി​​ധാ​​യി​​ക എ​​ന്നീ നിലകളിലു മെല്ലാം ക​​ഴി​​വു തെ​​ളി​​യി​​ച്ചി​​ട്ടു​​ണ്ട് .

പാ​​ല​​ക്കാ​​ട് ആ​​ന​​ക്ക​​ര​​യി​​ലെ വ​​ട​​ക്ക​​ത്ത് ത​​റ​​വാ​ട് അം​​ഗ​​മാ​​ണു മ​​ല്ലി​​ക​​യു​​ടെ അ​മ്മ മൃ​​ണാ​​ളി​​നി . 1953ൽ ​​ഗു​​ജ​​റാ​​ത്തി​​ലാ​ണു മ​​ല്ലി​​ക​​യു​​ടെ ജ​​ന​​നം.

അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലെ സെ​ന്‍റ് സേ​​വ്യേ​​ഴ്സ് കോളജിൽ പ​​ഠി​​ച്ചു. അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ഐ​​ഐ​​എ​​മ്മി​​ൽ​നി​​ന്ന് എം​​ബി​​എ ബി​​രു​​ദം ക​​ര​​സ്ഥ​​മാ​​ക്കി. ഗു​​ജ​​റാ​​ത്ത് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​നി​​ന്ന് 1976 ൽ ​​ഡോ​​ക്ട​​റേ​​റ്റും നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.