വ്യാ​പാ​രി​യെ കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി
വ്യാ​പാ​രി​യെ കാ​റി​ൽ  ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ  ക​ണ്ടെ​ത്തി
Tuesday, December 6, 2022 1:39 AM IST
കേ​​​ള​​​കം(​​​ക​​​ണ്ണൂ​​​ർ): കേ​​​ള​​​കം സ്വ​​​ദേ​​​ശി​​​യാ​​​യ വ്യാ​​​പാ​​​രി​​​യെ ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കാ​​​റി​​​ൽ ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. കേ​​​ള​​​കം ടൗ​​​ണി​​​ലെ മ​​​ഹാ​​​റാ​​​ണി ടെ​​​ക്സ്റ്റൈ​​​ൽ​​​സ് ഉ​​​ട​​​മ നാ​​​ട്ടു​​​നി​​​ല​​​ത്ത് മാ​​​ത്യു എ​​​ന്ന മ​​​ത്ത​​​ച്ച​​​നെ(60) യാ​​​ണു മാ​​​ന​​​ന്ത​​​വാ​​​ടി ക​​​ണി​​​യാ​​​ര​​​ത്ത് കാ​​​റി​​​ൽ ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നോ​​​ടെ​​​യാ​​​ണു മാ​​​ന​​​ന്ത​​​വാ​​​ടി ക​​​ണി​​​യാ​​​രം ജി​​​കെ​​​എം ഹൈ​​​സ്കൂ​​​ൾ കോ​​​ന്പൗ​​​ണ്ടി​​​നു സ​​​മീ​​​പ​​​ത്തെ റ​​​ബ​​​ർ​​​തോ​​​ട്ട​​​ത്തി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ട കാ​​​റി​​​ൽ തീ ​​​പ​​​ട​​​രു​​​ന്ന​​​ത് ആ​​​ളു​​​ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്.

ഉ​​​ട​​​ൻ​​​ത​​​ന്നെ പോ​​​ലീ​​​സും അഗ്നിര​​​ക്ഷാ​​​സേ​​​ന​​​യു​​​മെ​​​ത്തി തീ​​​യ​​​ണ​​​ച്ചെ​​​ങ്കി​​​ലും കാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യി ക​​​ത്തി​​​യ​​​മ​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് കാ​​​റി​​​നു​​​ള്ളി​​​ൽ ഡ്രൈ​​​വ​​​ർ സീ​​​റ്റി​​​ൽ ഒ​​​രാ​​​ളു​​​ടെ ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ മൃ​​​ത​​​ദേ​​​ഹം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്. കാ​​​റി​​​ന്‍റെ ന​​​മ്പ​​​ർ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് കേ​​​ള​​​ക​​​ത്തെ മ​​​ഹാ​​​റാ​​​ണി ടെ​​​ക്സ്റ്റൈ​​​ൽ​​​സ് ഉ​​​ട​​​മ​​​യായ മാ​​​ത്ത​​​ച്ച​​​നാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്.


കൊ​​​ള​​​ക്കാ​​​ടേ​​​ക്ക് പോ​​​കു​​​ന്നു​​​വെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മാ​​​ത്യു വീ​​​ട്ടി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ങ്ങി​​​യ​​​തെ​​​ന്നു വീ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു. മ​​​ക​​​ളു​​​ടെ വി​​​വാ​​​ഹം ഈ​​​മാ​​​സം 26ന് ​​​ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നു.

ഫോ​​​റ​​​ൻ​​​സ് വി​​​ദ​​​ഗ്ധ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. പോ​​​ലീ​​​സ് ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​ത്തി​​​യ മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ലെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. സം​​​സ്കാ​​​രം മ​​​ഞ്ഞ​​​ളാം​​​പു​​​റം സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ഇ​​​ന്ന് ന​​​ട​​​ക്കും.
ഭാ​​​ര്യ: ഷൈ​​​ബി. മ​​​ക്ക​​​ൾ: സാ​​​ന്ദ്ര, മാ​​​ന​​​സ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.