ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢോജ്വല സമാപനം
ചെറുപുഷ്പ മിഷന്‍ലീഗ്  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക്  പ്രൗഢോജ്വല സമാപനം
Monday, December 5, 2022 2:30 AM IST
പാ​ലാ: ചെ​റു​പു​ഷ്പ മി​ഷ​ന്‍ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് സം​ഘ​ട​ന​യു​ടെ ജ​ന്മ​ഭൂ​മി​യാ​യ ഭ​ര​ണ​ങ്ങാ​ന​ത്ത് ആ​വേ​ശോ​ജ്ജ്വ​ല സ​മാ​പ​നം.

ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം കു​റി​ച്ച് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പ്ലാ​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന പൊ​തു​സ​മ്മേ​ള​നം മൂ​വാ​റ്റു​പു​ഴ രൂ​പ​ത മെ​ത്രാ​ന്‍ ഡോ.​യൂ​ഹാ​ന്നോ​ന്‍ മാ​ര്‍ തെ​യ​ഡോ​ഷ്യ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ​മി​ഷ​ന്‍ലീ​ഗ് സം​സ്ഥാ​ന സ​മി​തി ഏ​ര്‍പ്പെ​ടു​ത്തി​യ പി.​സി. അ​ബ്ര​ഹാം പ​ല്ലാ​ട്ടു​കു​ന്നേ​ല്‍ (കു​ഞ്ഞേ​ട്ട​ന്‍) പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​നാ​യ മു​ന്‍ സു​പ്രീം കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് കു​ര്യ​ന്‍ ജോ​സ​ഫ്, ഫാ. ​ജോ​സ​ഫ് മാ​ലി​പ്പ​റ​മ്പി​ല്‍ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​നാ​യ ഫാ. ​ഏ​ബ്ര​ഹാം പോ​ണാ​ട്ട് എ​ന്നി​വ​ര്‍ക്കു​ള്ള പു​ര​സ്‌​കാ​ര​വും ബി​ഷ​പ് സ​മ്മാ​നി​ച്ചു. സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ.​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ല്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും സീ​റോ മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് ക​ര്‍ദ്ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി​യു​ടെ സ​ന്ദേ​ശം വാ​യി​ക്കു​ക​യും ചെ​യ്തു.​


പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പ​ഴേ​പ​റ​മ്പി​ല്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​ന്റോ ത​കി​ടി​യേ​ല്‍, ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബി​നോ​യി പ​ള്ളി​പ്പ​റ​മ്പി​ല്‍, പാ​ലാ രൂ​പ​ത പ്ര​സി​ഡന്‍റ് ഡോ. ​ജോ​ബി​ന്‍ റ്റി. ​ജോ​ണി ത​ട്ടാം​പ​റ​മ്പി​ല്‍, സം​സ്ഥാ​ന വൈ​സ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ലി​സ്‌​നി എ​സ്.​ഡി, സം​സ്ഥാ​ന ജ​ന​റ​ല്‍ ഓ​ര്‍ഗ​നൈ​സ​ര്‍ അ​രു​ണ്‍ ജോ​സ് പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സംഗി​ച്ചു.​

സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി മേ​ല​മ്പാ​റ ദീ​പ്തി ഭ​വ​ന്‍ ജം​ഗ്ഷ​ന്‍, ഇ​ട​പ്പാ​ടി കു​രി​ശു​പ​ള്ളി ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഭ​ര​ണ​ങ്ങാ​ന​ത്തേ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​നു കു​ഞ്ഞു​മി​ഷ​ന​റി​മാ​ര്‍ പ​ങ്കെ​ടു​ത്ത പ്ലാ​റ്റി​നം ജൂ​ബി​ലി പ്രേ​ഷി​ത​റാ​ലി​യും ന​ട​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.