ബാങ്കിൽനിന്നു കോ​​​ടി​​​ക​​​ൾ ത​​​ട്ടി​​​യെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ം: അന്വേഷണം കൂടുതൽ അക്കൗണ്ടുകളിലേക്ക്
ബാങ്കിൽനിന്നു കോ​​​ടി​​​ക​​​ൾ ത​​​ട്ടി​​​യെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ം: അന്വേഷണം കൂടുതൽ അക്കൗണ്ടുകളിലേക്ക്
Sunday, December 4, 2022 12:53 AM IST
കോ​​​ഴി​​​ക്കോ​​​ട്: പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്കി​​​ലെ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​ക്കൗ​​​ണ്ടി​​​ൽ​​നി​​​ന്നു കോ​​​ടി​​​ക​​​ൾ ത​​​ട്ടി​​​യെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​ൽ ദു​​രൂ​​ഹ​​ത​​യേ​​റു​​ന്നു. പ​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട​​​തു കോ​​​ര്‍​പ​​​റേ​​​ഷ​​​നു മാ​​​ത്ര​​​മ​​​ല്ലെ​​​ന്നു ബാ​​​ങ്കി​​​ന്‍റെ ഓ​​​ഡി​​​റ്റ് വി​​​ഭാ​​​ഗം ക​​​ണ്ടെ​​​ത്തി​​യ​​തോ​​ടെ അ​​ന്വേ​​ഷ​​ണം പ​​ല വ​​ഴി​​യാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. ​
അ​​തേ​​സ​​മ​​യം, അ​​​ന്വേ​​​ഷ​​​ണം കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ക്രൈം​​​ബ്രാ​​​ഞ്ച് ഏ​​​റ്റെ​​​ടു​​​ത്തു. കേ​​​സ് ഫ​​​യ​​​ൽ ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് ക്രൈം​​​ബ്രാ​​​ഞ്ചി​​​നു കൈ​​​മാ​​​റി.

ജി​​​ല്ലാ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ ടി.​​​എ. ആ​​​ന്‍റ​​​ണി​​​ക്കാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​ച്ചു​​​മ​​​ത​​​ല. ബാ​​​ങ്ക് ത​​​ട്ടി​​​പ്പി​​​ന്‍റെ വി​​​വ​​​രം പു​​​റ​​​ത്തു വ​​​ന്ന് അ​​​ഞ്ചാം നാ​​​ളാ​​​ണു കേ​​​സ് ക്രൈം​​​ബ്രാ​​​ഞ്ചി​​​നു കൈ​​​മാ​​​റു​​​ന്ന​​​ത്. പ​​​ണം ത​​​ട്ടി​​​യ ബാ​​​ങ്ക് മാ​​​നേ​​​ജ‍​ര്‍ എം.​​​പി. റി​​​ജി​​​ല്‍ ഒ​​​ളി​​​വി​​​ലാ​​​ണ്. ഇ​​​യാ​​​ൾ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യു​​​മാ​​​യി സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ കോ​​​ട​​​തി ഇ​​​യാ​​​ളു​​​ടെ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​പേ​​​ക്ഷ തി​​​ങ്ക​​​ളാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കും.


റി​​​ജി​​​ല്‍ ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​താ​​​യി കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ പ​​​റ​​​യു​​​ന്ന തു​​​ക​​​യും ബാ​​​ങ്കി​​​ന്‍റെ ഓ​​​ഡി​​​റ്റ് വി​​​ഭാ​​​ഗം ക​​​ണ്ടെ​​​ത്തി​​​യ തു​​​ക​​​യും ത​​​മ്മി​​​ല്‍ പൊ​​​രു​​​ത്ത​​​മി​​​ല്ലാ​​​യ്മ ഉ​​​ണ്ടെ​​​ന്നാ​​ണു ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ല്‍​കു​​​ന്ന സൂ​​​ച​​​ന.

ഏ​​​ഴ് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍നി​​​ന്നാ​​​യി 15 കോ​​​ടി 24 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ്പെ​​​ട്ടെ​​​ന്നാ​​​ണു മേ​​​യ​​​ര്‍ പ​​​റ​​​ഞ്ഞ​​​തെ​​​ങ്കി​​​ലും ന​​​ഷ്ട​​​മാ​​​യ​​​ത് 12 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യെ​​​ന്നാ​​​ണു പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ ക​​​ണ​​​ക്ക്. ആ​​​ക്സി​​​സ് ബാ​​​ങ്കി​​​ലെ ട്രേ​​​ഡിം​​​ഗ് അ​​​ക്കൗ​​​ണ്ട് വ​​​ഴി​​​യാ​​​യി​​​രു​​​ന്നു റി​​​ജി​​​ല്‍ തു​​​ക ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി പി​​​ന്‍​വ​​​ലി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.