ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ട​​ണം: ജ​​സ്റ്റീ​​സ് ദേ​​വ​​ൻ രാ​​മ​​ച​​ന്ദ്ര​​ൻ
ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​ടെ  പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ട​​ണം:  ജ​​സ്റ്റീ​​സ് ദേ​​വ​​ൻ രാ​​മ​​ച​​ന്ദ്ര​​ൻ
Sunday, December 4, 2022 12:53 AM IST
കൊ​​​​ച്ചി: ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ക്കാ​​​​നും പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​നു​​​​മു​​​​ള്ള ആ​​​​ത്മാ​​​​ർ​​​​ഥ​​​​മാ​​​​യ ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​യ​​​​മ​​​​സം​​​​വി​​​​ധാ​​​​നം ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നു ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ൻ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ.

കേ​​​​ര​​​​ള ലീ​​​​ഗ​​​​ൽ സ​​​​ർ​​​​വീ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി​​​​യും എ​​​​റ​​​​ണാ​​​​കു​​​​ളം-​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ സാ​​​​മൂ​​​​ഹ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന വി​​​​ഭാ​​​​ഗ​​​​മാ​​​​യ സ​​​​ഹൃ​​​​ദ​​​​യ​​​​യും ചേ​​​​ർ​​​​ന്ന് പൊ​​​​ന്നു​​​​രു​​​​ന്നി​​​​യി​​​​ൽ അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ ഭി​​​​ന്ന​​​​ശേ​​​​ഷി ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച എ​​​​ബി​​​​ലി​​​​റ്റി ഫെ​​​​സ്റ്റ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു ജി​​​​ല്ലാ ലീ​​​​ഗ​​​​ൽ സ​​​​ർ​​​​വീ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കി ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സ്വ​​​​യം മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നും അ​​​​വ​​​​യ്ക്കാ​​​​യി ശ​​​​ബ്ദ​​​​മു​​​​യ​​​​ർ​​​​ത്താ​​​​ൻ ശ​​​​ക്തി​​​​പ്രാ​​​​പി​​​​ക്കാ​​​​നും ഭി​​​​ന്ന​​​ശേ​​​​ഷി​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്ക​​​​ണം. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്കു ന​​​​ൽ​​​​കു​​​​ന്ന ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ ഔ​​​​ദാ​​​​ര്യ​​​​മ​​​​ല്ല, അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് പ​​​​റ​​​​ഞ്ഞു.


ടി.​​​​ജെ. വി​​​​നോ​​​​ദ് എം​​​​എ​​​​ൽ​​​​എ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ലീ​​​​ഗ​​​​ൽ സ​​​​ർ​​​​വീ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും സ​​​​ബ് ജ​​​​ഡ്ജു​​​​മാ​​​​യ എ​​​​ൻ.​ ര​​​​ഞ്ജി​​​​ത്ത് കൃ​​​​ഷ്ണ​​​​ൻ ഭി​​​​ന്ന​​​​ശേ​​​​ഷി​​​ദി​​​​ന സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി. മി​​​​ക​​​​ച്ച സം​​​​രം​​​​ഭ​​​​ക​​​​രാ​​​​യ റി​​​​ക്സി റാ​​​​ഫേ​​​​ൽ, ശാ​​​​ന്ത വ​​​​ർ​​​​ഗീ​​​​സ്, റീ​​​​ത്ത അ​​​​നി​​​​ത എ​​​​ന്നി​​​​വ​​​​രെ യോ​​​​ഗ​​​​ത്തി​​​​ൽ ആ​​​​ദ​​​​രി​​​​ച്ചു.

സു​​​​ർ​​​​ജി​​​​ത്ത് സി​​​​ദ്ധാ​​​​ർ​​​​ഥ് സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. സ​​​​ഹൃ​​​​ദ​​​​യ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​ ​​​ജോ​​​​സ് കൊ​​​​ളു​​​​ത്തു​​​​വെ​​​​ള്ളി​​​​ൽ, ബോ​​​​ർ​​​​ഡ് അം​​​​ഗം സി​​​​ജോ പൈ​​​​നാ​​​​ട​​​​ത്ത്, ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ പാ​​​​പ്പ​​​​ച്ച​​​​ൻ തെ​​​​ക്കേ​​​​ക്ക​​​​ര തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.