നിലനിൽപിനായുള്ള ജനകീയമുന്നേറ്റം കരുത്താർജിക്കും: വി.സി. സെബാസ്റ്റ്യൻ
നിലനിൽപിനായുള്ള  ജനകീയമുന്നേറ്റം കരുത്താർജിക്കും: വി.സി. സെബാസ്റ്റ്യൻ
Saturday, December 3, 2022 1:54 AM IST
കോ​ട്ട​യം: നി​ല​നി​ല്‍പി​നും അ​തി​ജീ​വ​ന​ത്തി​നു​മാ​യി മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ​യും തീ​ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ലി​ന്‍റെ മ​ക്ക​ളു​ടെ​യും സം​ഘ​ടി​ത ജ​ന​കീ​യ മു​ന്നേ​റ്റം കേ​ര​ള​ത്തി​ൽ വൈ​കാ​തെ കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ക്കു​മെ​ന്ന് രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് സൗ​ത്ത് ഇ​ന്ത്യാ ക​ൺ​വീ​ന​ർ അ​ഡ്വ.​ വി.​സി.​ സെ​ബാ​സ്റ്റ്യ​ൻ.​ രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് സം​സ്ഥാ​ന സ​മി​തി​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

പ​ശ്ചി​മ​ഘ​ട്ട ജ​ന​ത നേ​രി​ടു​ന്ന ഭൂ​പ്ര​ശ്‌​ന​ങ്ങ​ളും വി​ല​ത്ത​ക​ർ​ച്ച​യും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​വും ക​ട​ലോ​ര​ജ​ന​ത​യു​ടെ ജീ​വി​ത പ്ര​ശ്‌​ന​ങ്ങ​ളും സ​മാ​ന​ത​ക​ളേ​റെ​യു​ള്ള​താ​ണ്. ക്രൈ​സ്ത​വ ബി​ഷ​പ്പു​മാ​രും വൈ​ദി​ക​രും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​പ്ര​ശ്‌​ന​ങ്ങ​ളാ​ണ്.

ജ​ന​കീ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ല്‍കു​ന്ന​വ​രെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളെ ജ​ന​ങ്ങ​ൾ സം​ഘ​ടി​ച്ചു നേ​രി​ടും. കോ​ട​തി​വ്യ​വ​ഹാ​ര​ങ്ങ​ളി​ലും ക​ള്ള​ക്കേ​സു​ക​ളി​ലും കു​ടു​ക്കി ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ളെ ത​ക​ർ​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ല​പേ​ശി രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളെ​ടു​ക്കു​വാ​ൻ ക​ർ​ഷ​ക​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി സം​ഘ​ടി​ച്ചു​ണ​ര​ണ​മെ​ന്നും​അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.


രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ഡ്വ.​ ബി​നോ​യ് തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന സ​മി​തി​യി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​ഫ. ​ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ മു​ത​ലാം​തോ​ട് മ​ണി, മ​നു ജോ​സ​ഫ്, ഡി​ജോ കാ​പ്പ​ൻ, ജോ​യ് കൈ​താ​രം, ജോ​ർ​ജ് ജോ​സ​ഫ് തെ​ള്ളി​യി​ൽ, അ​ഡ്വ. ജോ​ൺ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.