നസ്രാണിമാർഗം കൂ​ട്ടാ​യ്മ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്കമായി
നസ്രാണിമാർഗം കൂ​ട്ടാ​യ്മ​യു​ടെ  പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്കമായി
Sunday, November 27, 2022 12:21 AM IST
ന​​​ല്ല​​​ത​​​ണ്ണി: പ​​​ഠ​​​നം, ജീ​​​വി​​​തം പ​​​ങ്കു​​​വ​​യ്ക്ക​​​ൽ എ​​​ന്നീ മൂ​​​ല്യ​​​ങ്ങ​​​ളി​​​ൽ ഊ​​​ന്നി​​യു​​ള്ള ന​​​സ്രാ​​​ണി​​​മാ​​​ർ​​​ഗം കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ പു​​​തി​​​യ നാ​​​ല് പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു.

വി​​​വി​​​ധ ജീ​​​വി​​​ത​​​മേ​​​ഖ​​​ല​​​യി​​​ൽ പ്രാ​​​ഗ​​​ത്ഭ‍്യം തെ​​​ളി​​​യി​​​ച്ച​​​വ​​​ർ, ന​​​സ്രാ​​​ണി​​​മാ​​​ർ​​​ഗം കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ ആ​​​ത്മീ​​​യ പി​​​താ​​​വാ​​​യ മാ​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​നോ​​​ടൊ​​​പ്പം, നീ​​​ണ്ട​​​കാ​​​ല​​​ത്തെ പ്രാ​​​ർ​​​ത്ഥ​​​ന​​​യു​​​ടെ​​​യും പ​​​ഠ​​​ന​​​ത്തി​​​ന്‍റെ​​​യും വെ​​​ളി​​​ച്ച​​​ത്തി​​​ൽ രൂ​​​പം​​​കൊ​​​ടു​​​ത്ത പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം നി​​​ർ​​​വ​​​ഹി​​​ച്ചു.

ലോ​​​ക​​​ത്തെ​​​വി​​​ടെ​​​യു​​​മു​​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ർ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക് പ​​​ര​​​സ്പ​​​രം സം​​​വ​​​ദി​​​ക്കു​​​വാ​​​നും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​വാ​​​നു​​​മു​​​ള്ള വെ​​​ബ്സൈ​​​റ്റ് (www.na zranimargam.com) കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​ഷ​​പ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ ലോ​​​ഞ്ച് ചെ​​​യ്തു.

നാ​​​ലു ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ത്ത​​​പ്പെ​​​ട്ട ബൈ​​​ബി​​​ൾ പ​​​ഠ​​​ന പ​​​ര​​​മ്പ​​​ര​​​യു​​​ടെ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ, ഓ​​​രോ ആ​​​ഴ്ച​​​യി​​​ലെ​​​യും വി​​​ശു​​​ദ്ധ ഗ്ര​​​ന്ഥ ഭാ​​​ഗ​​​ങ്ങ​​​ൾ പ​​​ഠി​​​ക്കു​​​വാ​​​നും ച​​​ർ​​​ച്ച ചെ​​​യ്യു​​​വാ​​​നും സാ​​​ധി​​​ക്കു​​​ന്ന ‘മാ​​​ർ​​​ഗം’ പ​​​ദ്ധ​​​തി​​​യി​​​ൽ മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ മം​​​ഗ​​​ള​​​വാ​​​ർ​​​ത്ത​​​ക്കാ​​​ലം ആ​​​ദ്യ ആ​​​ഴ്ച​​​യു​​​ടെ വ​​​ച​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്നു​​​ള്ള ആ​​​ഴ്ച​​​ക​​​ളി​​​ൽ പൗ​​​ര​​​സ്ത്യ വി​​​ദ്യാ​​​പീ​​​ഠം പ്ര​​​സി​​​ഡ​​ന്‍റ് റവ.ഡോ. ​​​ആ​​​ൻ​​​ഡ്രൂ​​​സ് മേ​​​ക്കാ​​​ട്ട്കുന്നേ​​​ൽ നേ​​​തൃ​​​ത്വം വ​​​ഹി​​​ക്കും.


ന​​​സ്രാ​​​ണി​​​മാ​​​ർ​​​ഗം ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ ജേ​​​ർ​​​ണ​​​ൽ ന​​​ല്ല​​​ത​​​ണ്ണി മാ​​​ർ​​​ത്തോ​​​മാ ശ്ലീ​​​ഹാ ദയറാ സ്ഥാ​​​പ​​​ക​​​നും ച​​​രി​​​ത്ര​​​കാ​​​ര​​​നു​​​മാ​​​യ റവ. ഡോ. ​​സേ​​വ‍്യ​​ർ കൂ​​​ട​​​പ്പു​​​ഴ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​ൾ ഫാ. ​​ബോ​​​ബി അ​​​ല​​​ക്സ് മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ലി​​​ന് ന​​​ൽ​​​കി നി​​​ർ​​​വ​​​ഹി​​​ച്ചു.

റി​​​ഫ്ര​​​ഷ് പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​സാ​​​ബു തോ​​​മ​​​സ് നി​​​ർ​​​വ​​​ഹി​​​ച്ചു. ന​​​സ്രാ​​​ണി മാ​​​ർ​​​ഗം റി​​​സോ​​​ഴ്സ് ടീം ​​​ഒ​​​രു​​​ക്കി​​​യ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ആ​​​ദ്യ​​​ത്തെ പ്ര​​​സ​​​ന്‍റേ​​​ഷ​​​ൻ കു​​​ട്ടി​​​ക്കാ​​​നം മ​​​രി​​​യ​​​ൻ കോ​​​ളേ​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ ആ​​ന്‍റോ, സെ​​​ബി​​​ൻ, സാ​​​ബ്രാ​​​സ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു നി​​​ർ​​​വ​​​ഹി​​​ച്ചു. ബ​​​ന്ധ​​​പ്പെ​​​ടു​​​വാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.