വ​ക്കാ​ല​ത്തി​ല്ലാ​തെ ഹാ​ജ​രാ​യി: ആ​ളൂ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​റ് അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് നോ​ട്ടീ​സ്
വ​ക്കാ​ല​ത്തി​ല്ലാ​തെ ഹാ​ജ​രാ​യി: ആ​ളൂ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​റ് അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് നോ​ട്ടീ​സ്
Saturday, November 26, 2022 1:55 AM IST
കൊ​​​ച്ചി: മോ​​​ഡ​​​ലി​​​നെ കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ ഡിം​​​പി​​​ള്‍ ലാം​​​ബ​​​യ്ക്കു​​​വേ​​​ണ്ടി വ​​​ക്കാ​​​ല​​​ത്തി​​​ല്ലാ​​​തെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​വു​​​ക​​​യും കോ​​​ട​​​തി മു​​​റി​​​യി​​​ല്‍ വാ​​​ക്കു​​ത​​​ര്‍​ക്ക​​​മു​​​ണ്ടാ​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​ഡ്വ. ബി.​​​എം. ആ​​​ളൂ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ ആ​​​റ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​ക്കു കേ​​​ര​​​ള ബാ​​​ര്‍ കൗ​​​ണ്‍​സി​​​ല്‍ കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കി.

അ​​​ഡ്വ. ആ​​​ളൂ​​​രി​​​നു പു​​​റ​​​മേ അ​​​ഡ്വ. കെ.​​​പി. പ്ര​​​ശാ​​​ന്ത്, അ​​​ഡ്വ. എ​​​സ്. അ​​​നു​​​രാ​​​ജ്, അ​​​ഡ്വ. കൃ​​​ഷ്ണേ​​​ന്ദു സു​​​രേ​​​ഷ്, അ​​​ഡ്വ. വി​​​ഷ്ണു ദി​​​ലീ​​​പ്, അ​​​ഡ്വ. മു​​​ഹ​​​മ്മ​​​ദ് അ​​​മീ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്കു​​​മാ​​​ണ് ബാ​​​ര്‍ കൗ​​​ണ്‍​സി​​​ല്‍ കാ​​​ര​​​ണം​​കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യ​​​ത്.

കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളു​​​ടെ ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ ഈ​​​മാ​​​സം 22 നു ​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ഡിം​​​പി​​​ളി​​​നു വേ​​​ണ്ടി അ​​​ഡ്വ. അ​​​ഫ്സ​​​ലും അ​​​ഡ്വ. ആ​​​ളൂ​​​രും ഹാ​​​ജ​​​രാ​​​യി. ഡിം​​​പി​​​ളി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​ണെ​​​ന്ന് ഇ​​​രു​​​വ​​​രും അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​മു​​​ന്ന​​​യി​​​ച്ച​​​ത് ത​​​ര്‍​ക്ക​​​ത്തി​​​നി​​​ട​​​യാ​​​ക്കി.


അ​​​ഫ്സ​​​ലി​​​നോ​​​ടു കോ​​​ട​​​തി മു​​​റി​​​യി​​​ല്‍നി​​​ന്നു പു​​​റ​​​ത്തു പോ​​​കാ​​​ന്‍ ആ​​​ളൂ​​​ര്‍ ശ​​​ബ്ദ​​​മു​​​യ​​​ര്‍​ത്തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഈ ​​​ഘ​​​ട്ട​​​ത്തി​​​ല്‍ കോ​​​ട​​​തി ഇ​​​ട​​​പെ​​​ട്ട് താ​​​ക്കീ​​​തു ന​​​ല്‍​കി. അ​​​ഫ്സ​​​ലി​​​നാ​​​ണു വ​​​ക്കാ​​​ല​​​ത്ത് ന​​​ല്‍​കി​​​യ​​​തെ​​​ന്നു ഡിം​​​പി​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ ആ​​​ളൂ​​​ര്‍ പി​​​ന്‍​വാ​​​ങ്ങേ​​​ണ്ടി​​​യും വ​​​ന്നു. ഈ ​​​സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് സ്വ​​​മേ​​​ധ​​​യാ പ​​​രാ​​​തി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്താ​​​ണ് ബാ​​​ര്‍ കൗ​​​ണ്‍​സി​​​ല്‍ അ​​​ഡ്വ. ആ​​​ളൂ​​​രി​​​നും ഒ​​​പ്പ​​​മു​​​ള്ള അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​ക്കും കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യ​​​ത്. നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ചു ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം കാ​​​ര​​​ണം രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നാ​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.