എ​സ്എ​സ്എ​ൽ​സി പരീക്ഷ മാർച്ച് 9 മുതൽ, പ്ലസ് ടു 10ന് തുടങ്ങും
എ​സ്എ​സ്എ​ൽ​സി പരീക്ഷ  മാർച്ച് 9 മുതൽ, പ്ലസ് ടു 10ന് തുടങ്ങും
Friday, November 25, 2022 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 2022-23 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ 29 വ​​​രെ​​​യും ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​ർ​​​ച്ച് 10 മു​​​ത​​​ൽ 30 വ​​​രെയും ന​​​ട​​​ത്തും.

പ​​​രീ​​​ക്ഷ​​​ക​​​ൾ എ​​​ല്ലാം രാ​​​വി​​​ലെ 9.30ന് ​​​ആ​​​രം​​​ഭി​​​ക്കും. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ര​​​ണ്ടാം വ​​​ർ​​​ഷ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​നും വി​​​എ​​​ച്ച്എ​​​സ്ഇ ര​​​ണ്ടാം വ​​​ർ​​​ഷ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ ജ​​​നു​​​വ​​​രി 25 നും ​​​തു​​​ട​​​ങ്ങു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​റി​​യി​​ച്ചു.


എ​​​സ്എ​​​സ്എ​​​ൽ​​​സി മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി 27ന് ​​​ആ​​​രം​​​ഭി​​​ച്ച് മാ​​​ർ​​​ച്ച് മൂ​​​ന്നി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. എ​​​സ്എ​​​സ്എ​​​ൽ​​​സി ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സി​​​ന്‍റെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ഏ​​​പ്രി​​​ൽ മൂ​​​ന്നി​​​ന് തു​​​ട​​​ങ്ങും. മേ​​​യ് 10നു​​​ള്ളി​​​ൽ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തും. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വി​​​എ​​​ച്ച്എ​​​സ്ഇ ഫലം ​​​മേ​​​യ് 25 നു​​​ള്ളി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.